flight cancelled പ്രതീകാത്മക ചിത്രം
Kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം; വിമാന സര്‍വീസുകള്‍ വീണ്ടും റദ്ദാക്കി, വലഞ്ഞ് യാത്രക്കാര്‍

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് ചില സര്‍വീസുകള്‍ ആരംഭിച്ചിരുന്നെങ്കിലും വീണ്ടും നിര്‍ത്തലാക്കുകയാണ് ഉണ്ടായത്. സാധാരണ നിലയിലേയ്ക്ക് ആകണമെങ്കില്‍ കുറേക്കൂടി സമയമെടുക്കുമെന്നാണ് വിമാനത്താവള അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇറാന്റെ ഖത്തര്‍ ആക്രമണത്തെത്തുടര്‍ന്ന് വീണ്ടും വിമാന സര്‍വീസുകള്‍ റദ്ദാക്കി. നേരത്തെ ഖത്തര്‍ വ്യോമപാത തുറന്ന് നല്‍കിയെങ്കിലും വീണ്ടും അടക്കുകയായിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ തിരുവനന്തപുരം-ഷാര്‍ജ, മസ്‌കറ്റ്, ദമാം, ദുബായ് സര്‍വീസുകളാണ് റദ്ദാക്കിയത്. പുലര്‍ച്ചെ സര്‍വീസ് നടത്തേണ്ടിയിരുന്നതായിരുന്നു ഇവ.

ദോഹയിലേയ്ക്കുള്ള ഖത്തര്‍ എയര്‍വേസിന്റെ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. കുവൈറ്റിലേയ്ക്കുള്ള കുവൈറ്റ് എയര്‍വെയ്‌സ് സര്‍വീസുകള്‍, ഷാര്‍ജയിലേയ്ക്കുള്ള ഇന്‍ഡിഗോ സര്‍വീസുകളും റദ്ദാക്കി. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് ചില സര്‍വീസുകള്‍ ആരംഭിച്ചിരുന്നെങ്കിലും വീണ്ടും നിര്‍ത്തലാക്കുകയാണ് ഉണ്ടായത്. സാധാരണ നിലയിലേയ്ക്ക് ആകണമെങ്കില്‍ കുറേക്കൂടി സമയമെടുക്കുമെന്നാണ് വിമാനത്താവള അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

യാത്രക്ക് മുമ്പ് യാത്രക്കാര്‍ സര്‍വീസുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉറപ്പു വരുത്തണമെന്ന് വിമാനത്താവള അധികൃതരും വിമാനക്കമ്പനികളും വ്യക്തമാക്കി. കരിപ്പൂരില്‍ നിന്നും പുറപ്പെടേണ്ട വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ഇന്ന് പുറപ്പെടേണ്ട 9 സര്‍വീസുകളും നാളെ പുറപ്പെടേണ്ട ഒരു സര്‍വീസുമാണ് നിലവില്‍ റദ്ദാക്കിയത്. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 2.45 ഓടെയാണ് ഖത്തര്‍ വ്യോമപാത തുറന്നിരുന്നു. അധികം വൈകാതെ തന്നെ വീണ്ടും സര്‍വീസുകള്‍ റദ്ദാക്കുകയായിരുന്നു.

തിങ്കളാഴ്ച രാത്രിയാണ് ഖത്തറിലെയും ഇറാഖിലെയും വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ മിസൈലാക്രമണം നടത്തിയത്. ഇറാന്റെ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ദോഹയില്‍ സ്‌ഫോടനശബ്ദം കേട്ടതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, അല്‍ ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ട് നടത്തിയ മിസൈല്‍ ആക്രമണത്തെ ഫലപ്രദമായി തടയാനായെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് മിസൈലുകള്‍ പ്രതിരോധിച്ചെന്നും സായുധസേന ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും ഖത്തര്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കോ ആളപായമോ ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ അതിര്‍ത്തിയും വ്യോമപാതയും സുരക്ഷിതമാണെന്നും ഖത്തര്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു.

flights cancelled again following Iran attack

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

നിങ്ങൾക്ക് 'പെറ്റ്' ഉണ്ടോ? ഉടൻ രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ 1000 ദിർഹം പിഴ നൽകേണ്ടി വരും;വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാക്കി അബുദാബി

തലങ്ങും വിലങ്ങും പറന്നത് '23' എണ്ണം; ​ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ 'സിക്സർ‌ ഫെസ്റ്റ്'! റെക്കോര്‍ഡ് സ്‌കോർ

'ആവിഷ്‌കാര സ്വാതന്ത്ര്യം ഭിന്നിപ്പുണ്ടാക്കാനുള്ള ലൈസന്‍സ് അല്ല; സംഘ്പരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നം; കേരളത്തെ അപമാനിക്കാനുള്ള നീക്കം'

SCROLL FOR NEXT