അൻവറിനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ് ടിവി ദൃശ്യം
Kerala

'കൊല്ലാം.. പക്ഷെ തോല്‍പ്പിക്കാന്‍ ആവില്ല'; പി വി അന്‍വറിനെ അനുകൂലിച്ച് ബോര്‍ഡ്

'വിപ്ലവ സൂര്യനായി മലപ്പുറത്തിന്റെ മണ്ണില്‍ നിന്നും ജ്വലിച്ചുയര്‍ന്ന പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജന്മനാടിന്റെ അഭിവാദ്യങ്ങള്‍'

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: സിപിഎം ബന്ധം ഉപേക്ഷിച്ച പി വി അന്‍വര്‍ എംഎല്‍എയെ അനുകൂലിച്ച് ജന്മനാടായ ഒതായിയിലെ വീടിന് മുന്നില്‍ ഫ്ലക്സ് ബോര്‍ഡ്. ടൗണ്‍ ബോയ്‌സ് ആര്‍മിയുടെ പേരിലാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വിപ്ലവ സൂര്യനായി മലപ്പുറത്തിന്റെ മണ്ണില്‍ നിന്നും ജ്വലിച്ചുയര്‍ന്ന പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജന്മനാടിന്റെ അഭിവാദ്യങ്ങള്‍ എന്നാണ് ബോര്‍ഡിലുള്ളത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൊല്ലാം.. പക്ഷെ തോല്‍പ്പിക്കാനാവില്ല. സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്ത ശക്തികള്‍ക്കെതിരെ ഐതിഹാസിക പോരാട്ടങ്ങളിലൂടെ മലപ്പുറത്തിന്റെ മണ്ണില്‍ വീരചരിതം രചിച്ച പുത്തന്‍വീട് തറവാട്ടിലെ പൂര്‍വികര്‍ പകര്‍ന്നു നല്‍കിയ കലര്‍പ്പില്ലാത്ത പോരാട്ടവീര്യം സിരകളില്‍ ആവാഹിച്ച്.. ഇരുള്‍മൂടിയ കേരള രാഷ്ട്രീയ ഭൂമികയുടെ ആകാശത്തേക്ക്, ജനലക്ഷങ്ങള്‍ക്ക് പ്രതീക്ഷയുടെ പൊന്‍കിരണങ്ങള്‍ സമ്മാനിച്ചുകൊണ്ട് വിപ്ലവ സൂര്യനായി ജ്വലിച്ചുയര്‍ന്ന പി വി അന്‍വറിന് അഭിവാദ്യങ്ങള്‍ എന്നും ബോര്‍ഡില്‍ കുറിച്ചിട്ടുണ്ട്.

പി വി അന്‍വര്‍ എംഎല്‍എ വിളിച്ചിട്ടുള്ള രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് വൈകീട്ട് നടക്കാനിരിക്കെയാണ് അദ്ദേഹത്തെ അനുകൂലിച്ച് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. നിലമ്പൂര്‍ ചന്തക്കുന്നില്‍ വൈകുന്നേരം 6.30നാണ് അന്‍വര്‍ യോഗം വിളിച്ചിരിക്കുന്നത്. നിലമ്പൂരില്‍ പൊതുസമ്മേളനം വിളിക്കുമെന്നും അന്ന് അടുത്ത നീക്കം ജനങ്ങളെ അറിയിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കിയിരുന്നു. വിവാദങ്ങള്‍ക്കിടെ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നാണ് സൂചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT