ജോസ് കെ മാണി  ഫയൽ
Kerala

'താല്‍പര്യമുണ്ടെങ്കില്‍ അറിയിച്ചാല്‍ മതി, പിന്നാലെ പോകുന്നില്ല'

ജോസ് കെ മാണിയുമായി മുന്നണിമാറ്റ ചര്‍ച്ച നടന്നിട്ടില്ലെന്നും താല്‍പര്യമറിയിച്ചാല്‍ മാത്രം ചര്‍ച്ച നടത്താമെന്നും കെസി വേണുഗോപാലും ആരുടെയും പിന്നാലെ പോകില്ലെന്ന് കെ.മുരളീധരനും വ്യക്തമാക്കി.

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: എല്‍ഡിഎഫില്‍ തുടരുമെന്ന് ജോസ് കെ മാണി വ്യക്തമാക്കിയതോടെ കേരള കോണ്‍ഗ്രസ് എമ്മിന്റെ പുറകേ പോകേണ്ടതില്ലെന്ന് യുഡിഎഫ് നേതാക്കള്‍. ഇനി താല്‍പര്യമുണ്ടെന്ന് അറിയിച്ചാല്‍ മാത്രം ചര്‍ച്ചയെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.

കേരള കോണ്‍ഗ്രസ് എമ്മിന്റെ യുഡിഎഫ് പ്രവേശന ചര്‍ച്ചകള്‍ തല്‍ക്കാലം അടഞ്ഞ അധ്യായമാണെന്നും യുഡിഎഫ് ജോസ് കെ മാണിയുടെ പിന്നാലെ പോകുന്നുവെന്ന തരത്തില്‍ ഇനി വാര്‍ത്തകള്‍ക്ക് ഇട നല്‍കരുതെന്നാണ് കോണ്‍ഗ്രസ് നിലപാട്. ജോസ് കെ മാണിയുമായി മുന്നണിമാറ്റ ചര്‍ച്ച നടന്നിട്ടില്ലെന്നും താല്‍പര്യമറിയിച്ചാല്‍ മാത്രം ചര്‍ച്ച നടത്താമെന്നും കെസി വേണുഗോപാലും ആരുടെയും പിന്നാലെ പോകില്ലെന്ന് കെ.മുരളീധരനും വ്യക്തമാക്കി.

ഇതിനിടെ പി.കെ.കുഞ്ഞാലിക്കുട്ടിയുമായി മാണി സി.കാപ്പന്‍ ചര്‍ച്ച നടത്തി. പാലാ സീറ്റ് ജോസ് കെ. മാണിക്ക് വിട്ടുകൊടുക്കില്ലെന്ന് കാപ്പന്‍ കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു. അതേസമയം മുന്നണിമാറ്റ ചര്‍ച്ചകള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസാണെന്നാണ് സിപിഎം ആരോപണം. ജോസ് കെ മാണി മുന്നണിവിടില്ലെന്നും ഉറപ്പുണ്ടെന്ന് മന്ത്രി വിഎന്‍ വാസവന്റെ പ്രതികരണം.

Following Jose K. Mani’s clarification that Kerala Congress (M) will remain with the LDF

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സെക്രട്ടറി മാറുമെന്നത് സ്വപ്‌നം; പാര്‍ട്ടിയെ പുതുക്കിപ്പണിയും'; വിപുലീകൃത സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട്

CJP Jantar Mantar Protest Live: മന്ത്രിയുടെ രാജി ആവശ്യത്തിൽ ഉറച്ചു നിന്നതായി സിജെപി; കേന്ദ്ര തീരുമാനം നാളെ

ഇന്റര്‍നെറ്റ് ഇല്ലെങ്കിലും ചാറ്റ് ചെയ്യാം; എന്താണ് സിജെപി പ്രതിഷേധത്തില്‍ ചര്‍ച്ചയായ 'ബിറ്റ്ചാറ്റ്' ആപ്പ്?

85 ശതമാനം എഥനോള്‍ കലര്‍ന്ന ഇന്ധനത്തില്‍ ഓടുന്ന ഇന്ത്യയിലെ ആദ്യത്തെ സ്‌കൂട്ടര്‍, മികച്ച പവര്‍, എഡിവി160 അവതരിപ്പിച്ച് ഹോണ്ട

ഓട്ടോയില്‍ നിന്ന് തെറിച്ചുവീണു; രണ്ടാം ക്ലാസുകാരന്‍ ലോറി കയറി മരിച്ചു