പടയപ്പ  ഫയൽ ചിത്രം
Kerala

മൂന്നാറിലേയ്ക്ക് പോകുന്നവര്‍ ശ്രദ്ധിക്കുക; പടയപ്പയും കൂട്ടരും മദപ്പാടില്‍, ജാഗ്രതാ നിര്‍ദേശം

കഴിഞ്ഞ് കുറച്ച് ദിവസങ്ങളായി പടയപ്പ അക്രമകാരിയായി തുടരുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: കാട്ടുകൊമ്പന്‍ പടയപ്പയും മൂന്ന് കൊമ്പന്മാരും മദപ്പാടിലായതിനാല്‍ ജാഗ്രതാ നിര്‍ദേശം നല്‍കി വനംവകുപ്പ്. മൂന്നാറിലേക്ക് പോകുന്ന വിനോദ സഞ്ചാരികള്‍ക്കും, നാട്ടുകാര്‍ക്കുമാണ് വനംവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

ആനകള്‍ അക്രമകാരികളാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്തുപോകാന്‍ പാടില്ലെന്നും പ്രകോപിപ്പിക്കുന്ന പ്രവര്‍ത്തികള്‍ ഉണ്ടാകരുത് എന്നുമാണ് നിര്‍ദേശം.

കഴിഞ്ഞ് കുറച്ച് ദിവസങ്ങളായി പടയപ്പ അക്രമകാരിയായി തുടരുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് മാട്ടുപ്പെട്ടിയില്‍ ഇറങ്ങിയ പടയപ്പ വഴിയോരക്കടകള്‍ തകര്‍ക്കുകയും പഴങ്ങളും പച്ചക്കറികളും എടുത്തുകഴിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസവും പടയപ്പ ജനവാസ മേഖലയില്‍ എത്തിയിരുന്നു. മൂന്നാര്‍ വട്ടക്കാട് ടവര്‍ ഭാഗത്താണ് ആനയെത്തിയത്.

forest department issued warning to tourists and locals as 4 elephants including padayappa are agressive

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രി നല്‍കിയ പേരുകള്‍ തളളി; അധ്യാപക പരിഷത്ത് നേതാവ് ഡോ. സജിത റാണിയെ കാര്‍ഷിക സര്‍വകലാശാല വിസിയായി നിയമിച്ച് ഗവര്‍ണര്‍

പാനമയെ തകര്‍ത്ത് ഇംഗ്ലണ്ട്; ഡബിള്‍ അടിച്ച് ഗ്രൂപ്പ് ചാംപ്യന്‍മാര്‍

കാലവര്‍ഷം ശക്തം; നാലു ജില്ലകളില്‍ അതിശക്തമായ മഴ, ഓറഞ്ച് അലര്‍ട്ട്

Today's Rashi Phalam June 28 |സാമ്പത്തിക കാര്യങ്ങളിൽ അനുകൂലമായ മാറ്റങ്ങൾ

'18 പേര്‍ സത്യപ്രതിജ്ഞ ചെയ്തത് അല്ലാഹുവിന്റെ നാമത്തില്‍'; കണ്ണൂര്‍ കോര്‍പ്പറേഷനിലും വിവാദം; ബിജെപി പരാതി നല്‍കി