പ്രതീകാത്മക ചിത്രം 
Kerala

കോഴിക്കോട് കാര്‍ ഇടിച്ച കാട്ടുപന്നിയെ വെടിവച്ചുകൊന്നു

ബൈപാസില്‍ കാട്ടുപന്നി കുറുകെ ചാടിയപ്പോഴാണ് കാറിടിച്ചത്. അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: തൊണ്ടയാട് ബൈപാസില്‍ കാറിടിച്ച കാട്ടുപന്നിയെ വെടിവച്ചുകൊന്നു. അവശനിലയില്‍ കണ്ടെത്തിയ പന്നിയ പിടികൂടാന്‍ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ആക്രമിച്ചപ്പോള്‍ പന്നിയെ വെടിവയ്ക്കുകയായിരുന്നു.

ബൈപാസില്‍ കാട്ടുപന്നി കുറുകെ ചാടിയപ്പോഴാണ് കാറിടിച്ചത്. അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. നിയന്ത്രണംവിട്ട വാഹനം മറ്റൊരു വാഹനത്തിലിടിച്ചാണ് അപകടമുണ്ടായത്. ചേളന്നൂര്‍ സ്വദേശി സിദ്ദിഖ് (33) ആണ് മരിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം.  പന്നിയിടിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ എതിരെ വന്ന ഒമ്‌നി വാനില്‍ ഇടിക്കുകയായിരുന്നു. ഒമ്‌നി വാനില്‍ ഉണ്ടായിരുന്ന സിദ്ദിഖ് ആണ് മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT