elephant attack  ഫയൽ
Kerala

കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് ദാരുണാന്ത്യം

ജനവാസ മേഖലയില്‍ ഇറങ്ങിയ ആനയെ തുരുത്തുന്നതിനിടെയായിരുന്നു സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ മരിച്ചു. തിരുവിഴാംകുന്ന് ഫോറസ്റ്റ് വാച്ചര്‍ ഷൈജുവാണ് മരിച്ചത്. 28 വയസ്സായിരുന്നു. കോട്ടോപ്പാടം ചെന്നേരികുന്നില്‍ വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

ജനവാസ മേഖലയില്‍ ഇറങ്ങിയ ആനയെ തുരുത്തുന്നതിനിടെയായിരുന്നു സംഭവം. ഷൈജു സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. രണ്ട് കാട്ടാനാകളെ തുരത്തുന്നതിനിടെ ഒരാന തിരികെയത്തി ഷൈജുവിനെ ചവിട്ടുകയായിരുന്നു. ആന തിരിഞ്ഞുവന്നതോടെ ഒപ്പമുളളവര്‍ ഓടി രക്ഷപ്പെട്ടു. സ്ഥിരമായി കാട്ടാന ശല്യം ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്ന് രാവിലെ കാട്ടാനക്കൂട്ടമെത്തിയതോടെ നാട്ടുകാര്‍ വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.

Forest watcher killed in wild elephant attack in palakkad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

'കോളജ് ജീവിതം അവസാനിച്ചു; ചതിയില്‍ കലാശിച്ച സൗഹൃദങ്ങള്‍, വിശ്വസിച്ചവര്‍ വഞ്ചിച്ചു, പക്ഷെ...'; കുറിപ്പുമായി ഹന്‍സിക

ഒരേ നിറത്തിലുള്ള ബസുകള്‍ മാറി പോകാതിരിക്കാനാണ് സ്റ്റിക്കര്‍ പതിപ്പിച്ചത്; 'സിറ്റി ഫാസ്റ്റി'ല്‍ വിശദികരണവുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT