Police foil 'digital arrest' 
Kerala

'സ്‌ക്രീനില്‍ എന്‍ഐഎ ഉദ്യോഗസ്ഥന്‍', മുന്‍ ബാങ്ക് മാനേജറുടെ സംശയം തുണയായി; 'ഡിജിറ്റല്‍ അറസ്റ്റ്' പൊളിച്ച് പൊലീസ്- വിഡിയോ

റിട്ടയേര്‍ഡ് ബാങ്ക് മാനേജറെ 'ഡിജിറ്റല്‍ അറസ്റ്റ്' ചെയ്ത് പണം തട്ടാനുള്ള നീക്കം തടഞ്ഞ് കണ്ണൂര്‍ സിറ്റി സൈബര്‍ പൊലീസ്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: റിട്ടയേര്‍ഡ് ബാങ്ക് മാനേജറെ 'ഡിജിറ്റല്‍ അറസ്റ്റ്' ചെയ്ത് പണം തട്ടാനുള്ള നീക്കം തടഞ്ഞ് കണ്ണൂര്‍ സിറ്റി സൈബര്‍ പൊലീസ്. ഡാറ്റാ പ്രൊട്ടക്ഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന കണ്ണൂര്‍ തോട്ടട സ്വദേശിയായ റിട്ടയേര്‍ഡ് ബാങ്ക് മാനേജര്‍ പ്രമോദ് മഠത്തിലിനെ കബളിപ്പിച്ച് പണം തട്ടാനുള്ള ശ്രമമാണ് കണ്ണൂര്‍ സിറ്റി സൈബര്‍ പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ പൊളിച്ചത്. ഇത് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ് പ്രമോദ് മഠത്തില്‍ ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചതാണ് തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചത്.

ജനുവരി 11നാണ് തട്ടിപ്പ് സംഘത്തിന്റെ ഫോണ്‍ കോള്‍ ആദ്യമായി പ്രമോദ് മഠത്തിലിന് ലഭിക്കുന്നത്. മുംബൈയിലെ കാനറ ബാങ്കില്‍ പ്രമോദിന്റെ പേരില്‍ ഒരു അക്കൗണ്ടും സിം കാര്‍ഡും എടുത്തിട്ടുണ്ടെന്നും നിരോധിച്ച സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകനെ എന്‍ഐഎ അറസ്റ്റ് ചെയ്തപ്പോള്‍ പിടിച്ചെടുത്ത രേഖകളില്‍ പ്രമോദിന്റെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡും ഉള്‍പ്പെട്ടിട്ടുണ്ടെന്നുമായിരുന്നു തട്ടിപ്പുകാര്‍ വിശ്വസിപ്പിച്ചത്. ഇതിന്റെ തെളിവായി എഫ്‌ഐആര്‍ കോപ്പി, ആധാര്‍ വിവരങ്ങള്‍, സിം കാര്‍ഡ് വിവരങ്ങള്‍ എന്നിവയും അയച്ചു നല്‍കി ഭീഷണിപ്പെടുത്തി. എന്നാല്‍, കാര്യങ്ങള്‍ മനസ്സിലാക്കിയ പ്രമോദും ഭാര്യയും ഉടന്‍ തന്നെ കണ്ണൂര്‍ സിറ്റി സൈബര്‍ പൊലീസിനെ വിവരമറിയിച്ചു.

തുടര്‍ന്ന് ജനുവരി 12-ന് രാവിലെ 11:30ന് തട്ടിപ്പുകാര്‍ വിഡിയോ കോളില്‍ വരാന്‍ ആവശ്യപ്പെട്ടതനുസരിച്ച് സൈബര്‍ പൊലീസ് സംഘം പ്രമോദിന്റെ വീട്ടിലെത്തി. സൈബര്‍ പൊലീസ് സ്റ്റേഷന്‍ എസ്‌ഐ മിഥുന്‍ എസ്‌വിയുടെ നേതൃത്വത്തില്‍ എസ്‌ഐമാരായ പ്രകാശന്‍ വി, ഷമിത്ത് എം, സിപിഒമാരായ ദിജിന്‍ പി കെ, സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് വീട്ടിലെത്തിയത്.

നിലവില്‍ നടക്കുന്ന ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളെക്കുറിച്ച് പൊലീസ് വീട്ടുകാരെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം പ്രമോദ് സംശയമില്ലാത്ത രീതിയില്‍ തട്ടിപ്പുകാരുടെ വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥനെ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ യൂണിഫോം ധരിച്ച മലയാളിയായ വ്യാജ എന്‍ഐഎ ഉദ്യോഗസ്ഥന്‍ സ്‌ക്രീനിലെത്തി. പത്ത് മിനിറ്റോളം ഇയാള്‍ പ്രമോദുമായി സംസാരിച്ചു. സ്ഥാപനങ്ങളുടെ പേരില്‍ സിം കാര്‍ഡ് എടുക്കുമ്പോള്‍ ബയോമെട്രിക് ആവശ്യമില്ലെന്നും ആധാര്‍ മാത്രം മതിയെന്നും പറഞ്ഞാണ് ഇവര്‍ വ്യാജ സിം കാര്‍ഡ് കഥ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചത്.

സംഭാഷണത്തിനിടെ തട്ടിപ്പുകാര്‍ക്ക് യാതൊരു സംശയവും നല്‍കാതെ, കൃത്യസമയത്ത് സൈബര്‍ പോലീസ് ഉദ്യോഗസ്ഥര്‍ കോള്‍ ഏറ്റെടുക്കുകയും തട്ടിപ്പ് സംഘത്തിന്റെ നീക്കം പരാജയപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് സൈബര്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. തട്ടിപ്പാണോ എന്ന സംശയം ഉണ്ടായ ഉടനെ വിവരം സൈബര്‍ പൊലീസിനെ അറിയിച്ച പ്രമോദിനെയും ഭാര്യയെയും പൊലീസ് അഭിനന്ദിച്ചു.

Former bank manager's doubt helps; Police foil 'digital arrest'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ പേര് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?'; വടകരയിലെ ഫ്‌ലാറ്റ് വിവാദത്തില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍

കേരള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു

'നിയമവിരുദ്ധമായി സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കുന്നു'; നവകേരള സര്‍വേക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിൽ ജോലി നേടാം; അവസാന തീയതി ജനുവരി 31

15 നും 24 നും ഇടയില്‍ പ്രായമുള്ളവരില്‍ എച്ച്‌ഐവി അണുബാധ വര്‍ധിക്കുന്നു; ചെറുപ്പക്കാര്‍ ചതിക്കുഴിയില്‍ വീഴരുതെന്ന് മന്ത്രി വീണാ ജോര്‍ജ്

SCROLL FOR NEXT