Sreesan Adiattu 
Kerala

തൃശൂര്‍ എന്തെന്ന് അറിയില്ല, കോര്‍പറേഷനിലെ തിരിച്ചടിക്ക് പിന്നില്‍ ബിജെപി നേതൃത്വത്തിന്റെ പിടിപ്പുകേടെന്ന് മുന്‍ ജില്ലാ പ്രസിഡന്റ്

തൃശ്ശൂരില്‍ അനുയായികള്‍ സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ ആയിരുന്നു പ്രതികരണം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തദ്ദേശ തെരഞ്ഞെപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് കാരണം തൃശൂര്‍ ജില്ലാ നേതൃത്വത്തിന്റെ പിടിപ്പുകേടെന്ന് മുന്‍ ജില്ല പ്രസിഡണ്ടും നേതാവുമായ ശ്രീശന്‍ അടിയാട്ട് ആരോപിച്ചു. തൃശ്ശൂര്‍ എന്തെന്ന് അറിയാത്ത ജില്ലാ നേതൃത്വവും സ്ഥാനാര്‍ഥി നിര്‍ണയവും ആണ് കോര്‍പ്പറേഷന്‍ ഭരണം കിട്ടാതെ പോയതിനു പിന്നില്‍. കോര്‍പ്പറേഷന്‍ ഭരണം അനായാസമായി കൈപ്പിടിയില്‍ ഒതുക്കാമായിരുന്നിട്ടും അത് നഷ്ടപ്പെടുത്തിയെന്നാണ് ശ്രീശന്‍ അടിയാട്ടിന്റെ ആരോപണം. തൃശ്ശൂരില്‍ അനുയായികള്‍ സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ ആയിരുന്നു പ്രതികരണം.

16 വര്‍ഷമായി പാര്‍ട്ടിക്ക് പുറത്തു നില്‍ക്കുന്ന തന്നെ തിരിച്ചെടുക്കാന്‍ രാജീവ് ചന്ദ്രശേഖരന്‍ തയ്യാറായിട്ടും ചിലര്‍ സ്വാര്‍ത്ഥ ലാഭത്തിനായി അത് തടസ്സപ്പെടുത്തുകയായിരുന്നു എന്ന് ശ്രീശന്‍ ആരോപിച്ചു. തൃശ്ശൂരില്‍ വെറും 15,000 പേര്‍ മാത്രം അംഗത്വം ഉണ്ടായിരുന്ന ബിജെപിയെ ഒരു ലക്ഷത്തി മുപ്പതിനായിരം പേരായി വളര്‍ത്തിയതും പാര്‍ട്ടിക്ക് ആസ്ഥാനമന്ദിരം നിര്‍മ്മിച്ചതും തന്റെ കാലത്തായിരുന്നു. താന്‍ കടന്നുവന്നാല്‍ പലര്‍ക്കുംഇപ്പോഴുള്ള സുഖസൗകര്യങ്ങള്‍ നഷ്ടപ്പെടുമോ എന്ന് ഭയമുണ്ടെന്നും പറഞ്ഞു.

കൊടകര കുഴല്‍പ്പണ കേസ് ഉള്‍പ്പെടെ പരാമര്‍ശിച്ചായിരുന്നു ശ്രീശന്റെ പ്രസംഗം. പാര്‍ട്ടിയുടെ ഫണ്ട് പാര്‍ട്ടിക്കാര്‍ തന്നെ കൊള്ളയടിക്കുകയാണ്. തന്റെ കാലത്തായിരുന്നെങ്കില്‍ ഇത്തരക്കാര്‍ക്ക് മുട്ടു വിറക്കുമായിരുന്നു എന്നും അദ്ദേഹം തുറന്നടിച്ചു. ബിജെപി ദേശീയ പ്രസിഡന്റ് നിതിന്‍ നവീന്‍ തൃശൂരിലുള്ള ദിവസം തന്നെയായിരുന്നു ഹോട്ടല്‍ എലൈറ്റ് ഇന്റര്‍നാഷണലില്‍ ശ്രീശന്‍ അടിയാട്ടിന് അനുയായികള്‍ നടന്ന സ്വീകരണചടങ്ങ്.

Former district president and leader Sreesan Adiattu has alleged that the BJP's poor performance in the local body elections is due to the mismanagement of the district leadership.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹൈക്കമാന്‍ഡിന് എതിര്‍പ്പില്ല', നിയമസഭയിലേക്ക് മത്സരിക്കുമെന്ന സൂചനയുമായി കെ സുധാകരന്‍

ശബരിമലയില്‍ നിന്നും കട്ടെടുത്തത് കിലോക്കണക്കിന് സ്വര്‍ണ്ണം?; വിഎസ് എസ് സി പരിശോധനയുടെ അന്തിമഫലം എസ്‌ഐടിക്ക്

'മാറിനില്‍ക്കാന്‍ ശരിയായ സമയം'; വാഷിങ്ടണ്‍ പോസ്റ്റ് സിഇഒ രാജിവച്ചു

ലഭിച്ചത് തട്ടിപ്പു പണം?; ആന്റോ ആന്റണിയ്ക്കെതിരെ ഇ ഡി അന്വേഷണം; എംപിക്കെതിരെ എസ്ഐടിയും

ചിത്രകാരന്‍ ശേഖര്‍ അയ്യന്തോള്‍ തൂങ്ങിമരിച്ച നിലയില്‍, ജീവനൊടുക്കിയത് സ്വന്തം ആര്‍ട്ട് ഗാലറിയില്‍

SCROLL FOR NEXT