കെകെ നാരായണന്‍ 
Kerala

ധര്‍മ്മടം മുന്‍ എംഎല്‍എ കെകെ നാരായണന്‍ അന്തരിച്ചു

2011-ല്‍ കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: മുതിര്‍ന്ന സിപിഎം നേതാവും ധര്‍മടം മുന്‍ എംഎല്‍എയുമായ കെകെ നാരായണന്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. മുണ്ടലൂർ എൽപി സ്കൂളിൽ എൻഎസ്എസ് ക്യാമ്പിലെ കുട്ടികളുമായി സംസാരിച്ചിരിക്കെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്ന് പെരളശ്ശേരിഎകെജി സ്മാരക ആശുപത്രിയിലും തുടർന്ന് ചാലയിലെ മിംസ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈകീട്ട് 5.51 ഓടെയാണ് അന്ത്യം. 2011-ല്‍ കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷനായും, കണ്ണൂര്‍ ജില്ല സഹകരണ ബേങ്ക്, എ കെ ജി സ്മാരക സഹകരണ ആശുപത്രി എന്നിവയുടെ അധ്യക്ഷനായും സേവനം അനുഷ്ഠിച്ചിരുന്നു.

രാവിലെ കൂത്തുപറമ്പിൽ നടന്ന കൂത്തുപറമ്പ് സഹകരണ യൂണിയന്റെ സഹകരണ വാരാഘോഷത്തിൽ സമ്മാനദാനം നടത്തിയിരുന്നു. മൃതദേഹം ചാല ആസ്റ്റർ മിംസ് ആശുപത്രിയിൽ.

Former Dharmadam MLA KK Narayanan has passed away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ടിപി കേസ് പ്രതികള്‍ക്ക് മാത്രം എന്താണ് ഇത്ര പ്രത്യേകത; പരോളിനെ കുറിച്ച് അന്വേഷിക്കണം'; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

ഹര്‍മന്‍പ്രീത് ഉരുക്കുകോട്ടയായി; ഇന്ത്യയെ പിടിച്ചുയര്‍ത്തി; ശ്രീലങ്കയ്ക്ക് ജയിക്കാന്‍ വേണ്ടത് 176 റണ്‍സ്

ജനസംഖ്യ 47 ലക്ഷം; മലപ്പുറം ജില്ല വിഭജിക്കണമെന്ന് കേരള മുസ്ലീം ജമാ അത്ത്

'കടകംപള്ളിക്കെതിരെ പ്രതികള്‍ മൊഴി നല്‍കി, കൂടുതൽ സിപിഎം നേതാക്കൾ ജയിലിലാകും'

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കടകംപള്ളി എസ്‌ഐടിക്ക് മുന്നില്‍; മോഹന്‍ലാലിന്റെ അമ്മ വിടവാങ്ങി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT