Pinarayi Vijayan  file
Kerala

പിണറായിയുടെ അകമ്പടി വാഹനത്തില്‍ സസ്‌പെന്‍ഷനിലായ മുന്‍ഗണ്‍മാന്റെ കറക്കം; അന്വഷണം

ഇന്നലെ നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ പിണറായി വിജയന്‍ നിയമസഭയില്‍ ആയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: പിണറായി വിജയന്റെ അകമ്പടി വാഹനത്തില്‍ കറങ്ങി മുന്‍ ഗണ്‍മാന്‍. സസ്‌പെന്‍ഷനിലുള്ള അനില്‍ കുമാര്‍ ആണ് എസ്‌കോര്‍ട്ട് വാഹനം ഉപയോഗിച്ച് കറങ്ങിയത്. ഇന്നലെ പത്തനാപുരം ഭാഗത്ത് പോയെന്ന് റിപ്പോര്‍ട്ട്.

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തുവെന്ന ഗുരുതരമായ റിപ്പോര്‍ട്ട് ആണ് ഡിജിപിക്ക് ലഭിച്ചിരിക്കുന്നത്. ഇന്നലെ നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ പിണറായി വിജയന്‍ നിയമസഭയില്‍ ആയിരുന്നു. ആ സമയത്താണ് പ്രതിപക്ഷ നേതാവിന്റെ അകമ്പടി വാഹനത്തില്‍ കറങ്ങിയത്.

പ്രാഥമിക അന്വേഷണത്തില്‍ ഇക്കാര്യം സ്ഥിരികരിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. നിലവില്‍ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക സ്റ്റാഫ് അല്ല അനില്‍ കുമാര്‍. കൂടാതെ ഇയാള്‍ സസ്‌പെന്‍ഷനിലുമാണ്. ഗുരുതരമായ ചട്ടലംഘനമാണ് ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു.

Former gunman roams around in Pinarayi Vijayan's escort vehicle.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാന്‍ ലീഗില്‍ പടിപടിയായി വളര്‍ന്നുവന്ന ആള്‍; എല്ലാ മാസവും ഗുരുവായൂരില്‍ നിര്‍മാല്യം തൊഴുന്ന കൃഷ്ണഭക്തന്‍: ശ്യാംസുന്ദര്‍

ഇനിയും അപേക്ഷിച്ചില്ലേ...? കൊച്ചിൻ ഷിപ്പ്‌യാർഡിൽ 227 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത

കിടക്കുമ്പോൾ മുടി കെട്ടിവെച്ചിട്ടാണോ ഉറങ്ങുന്നത്? മുടി പൊട്ടിപ്പോകുന്നത് ഒഴിവാക്കാൻ കുറച്ച് ടിപ്സ്

​Jantar Mantar Protest: മിന്നൽ സമരവുമായി വിദ്യാർഥി സംഘടനകള്‍; കോണോട്ട് പ്ലേസിൽ സംഘർഷം

'കീടങ്ങളെ തിരിച്ചറിയുക, അവരെ സമൂഹത്തിൽ നിന്നും മാറ്റി നിർത്തുക, വിപ്ലവങ്ങൾ ജയിച്ചിട്ടേ ഉള്ളൂ'; ഡൽഹി സമരത്തെ പിന്തുണച്ച് ​ഗായകൻ