Babu M Palissery file
Kerala

മുന്‍ എംഎല്‍എ ബാബു എം പാലിശേരി അന്തരിച്ചു

കടുത്ത ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ടുദിവസം മുമ്പാണ് കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കുന്നംകുളം മുന്‍ എംഎല്‍എ ബാബു എം പാലിശേരി (67)അന്തരിച്ചു. അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു.

കടുത്ത ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ടുദിവസം മുമ്പാണ് കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കഴിഞ്ഞ രണ്ട് ദിവസമായിട്ടുണ്ടായിരുന്നത്.

ഞരമ്പുകളെ ബാധിക്കുന്ന പാര്‍ക്കിന്‍സന്‍സ് രോഗമുണ്ടായിരുന്നു. പിന്നീട് ചെറിയ കോമ സ്‌റ്റേജിലേയ്ക്ക് മാറുകയും വീട്ടില്‍ തന്നെ ശുശ്രൂഷയില്‍ തുടരുകയായിരുന്നു. ഇതിനിടെയാണ് രോഗം മൂര്‍ച്ഛിച്ചത്. 2005, 2010 എന്നീ കാലഘട്ടങ്ങളില്‍ കുന്നംകുളത്ത് ഇടതുപക്ഷത്തിന്റെ എംഎല്‍എ ആയിരുന്നു.സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു. പാര്‍ട്ടി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബാബു എം പാലിശേരി മികച്ച പ്രാസംഗികന്‍ കൂടിയായിരുന്നു.

ദീര്‍ഘകാലം ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി, ഡി.വെഎഫ് ഐ സംസ്ഥാന സഹഭാരവാഹി, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം, കടവല്ലൂര്‍ പഞ്ചായത്ത് മെമ്പര്‍, കടവല്ലൂര്‍ പഞ്ചായത്ത് പ്രതിപക്ഷ നേതാവ്, സിഐടിയു സംസ്ഥാന സമിതി അംഗം തുടങ്ങിയ പ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: ഇന്ദിര (മാനേജര്‍, അടാട്ട് ഫാര്‍മേഴ്സ് ബാങ്ക്) മക്കള്‍: അശ്വതി (യുകെ), അഖില്‍ (എഞ്ചിനീയര്‍) മരുമകന്‍: ശ്രീജിത്ത് (ഒമാന്‍)

Former MLA Babu M Palissery passes away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

SCROLL FOR NEXT