Najeeb Khan 
Kerala

ആപ്പുവഴി ആളെ കണ്ടെത്തും, ഹോട്ടല്‍ മുറിയിലെത്തിച്ച് എംഡിഎംഎ വില്‍പ്പന; മുന്‍ സന്തോഷ് ട്രോഫി താരം പിടിയില്‍

ബംഗളൂരുവില്‍ നിന്നെത്തിച്ച എംഡിഎംഎ ഹോട്ടലിലെത്തിച്ച് വില്‍പ്പന നടത്തിവരികയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലഹരിമരുന്നുമായി മുന്‍ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ താരം നജീബ് ഖാന്‍ പിടിയിലായി. തിരുവനന്തപുരത്തെ ഒരു ഹോട്ടല്‍ മുറിയില്‍ നിന്നുമാണ് ഇയാളെ എക്‌സൈസ് പിടികൂടിയത്. നാല് ഗ്രാം എംഡിഎംഎ ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തു. ബംഗളൂരുവില്‍ നിന്നെത്തിച്ച എംഡിഎംഎ ഹോട്ടലിലെത്തിച്ച് വില്‍പ്പന നടത്തിവരികയായിരുന്നു.

തിരുവനന്തപുരത്ത് ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് എക്‌സൈസും നര്‍ക്കോട്ടിക്‌സ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നജീബ് ഖാന്‍ പിടിയിലായത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന നടത്തിയിരുന്നത്.

ചോദ്യം ചെയ്യലിലാണ് ഇയാള്‍ കേരളത്തിനു വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുള്ള താരമാണെന്ന് വ്യക്തമായത്. തലസ്ഥാനത്തെയും സമീപ ജില്ലകളിലെയും ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം നടത്തി വരികയായിരുന്നു. ഹോട്ടല്‍ റൂമുകളില്‍ ലഹരിമരുന്ന് എത്തിച്ചാണ് ലരിമരുന്നു കച്ചവടം നടത്തിയിരുന്നതെന്ന് നജീബ് എക്‌സൈസിനോട് സൂചിപ്പിച്ചു.

പ്രമുഖരായ പലരും ഇയാളില്‍ നിന്നും ലഹരിമരുന്ന് വാങ്ങിയിരുന്നതായി എക്‌സൈസിന് സൂചന ലഭിച്ചതായാണ് വിവരം. ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സിലെ ഉദ്യോഗസ്ഥനായിരുന്നു. മൊബൈലില്‍ പ്രത്യേക ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് അതുവഴി ആളുകളെ കണ്ടെത്തി, ഹോട്ടല്‍ റൂമുകളിലെത്തി എംഡിഎംഎ വില്‍പ്പന നടത്തിയിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Former Santosh Trophy football player Najeeb Khan was arrested with MDMA.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT