Former SFI area secretary S Binu likens G Sudhakaran to a monkey facebook
Kerala

'ചാടിക്കളിക്കടാ കൊച്ചു രാമാ എന്ന് പറയുമ്പോള്‍ ചാടിക്കളിക്കുന്നു'; ജി സുധാകരനെ കുരങ്ങനെന്ന് വിളിച്ച് എസ്എഎഫ്‌ഐ മുന്‍ ഏരിയാ സെക്രട്ടറി

പുതിയ ലാവണത്തില്‍ അഭയം തേടിയ കുരങ്ങന്‍ താമസിയാതെ കോമാളിയാവുമെന്നും ബിനു പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ജി സുധാകരനെ കുട്ടിക്കുരങ്ങിനോട് ഉപമിച്ച് എസ്എഫ്‌ഐ മുന്‍ ഏരിയ സെക്രട്ടറി എസ് ബിനു. അരയില്‍ കെട്ട് വീണ കുരങ്ങന്‍ ആടിക്കളിക്കട എന്ന് പറയുമ്പോള്‍ ആടി കളിക്കുകയാണെന്നാണ് ബിനുവിന്റെ പരിഹാസം. പിണറായി വിജയന്‍ മൂന്നാമത് അധികാരത്തില്‍ വരുന്നതില്‍ സന്തോഷമെന്ന് പറഞ്ഞിരുന്ന പ്രസ്തുത സത്പുത്രന്‍ അരയിലെ കെട്ടിനാല്‍ ഇപ്പോഴത് മാറ്റി പറയുന്നു. പുതിയ ലാവണത്തില്‍ അഭയം തേടിയ കുരങ്ങന്‍ താമസിയാതെ കോമാളിയാവുമെന്നും ബിനു പറയുന്നു.

ജി സുധാകരന്റെ ഭാര്യ ജൂബിലിക്കെതിരെ പരാതി നല്‍കിയതിന് എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയ ആളാണ് എസ് ബിനു. മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലേറാനുള്ള സാധ്യതയില്ലെന്ന് ജി സുധാകരന്‍ ഇന്നും ആവര്‍ത്തിച്ചു. അമ്പലപ്പുഴയില്‍ ജനകീയ സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അമ്പലപ്പുഴയിലെ നൂറിലധികം കേന്ദ്രങ്ങളില്‍ പ്രസംഗിക്കുമെന്നും സുധാകരന്‍ പറഞ്ഞു. നോമിനേഷന്‍ കൊടുക്കുന്ന തീയതി തീരുമാനിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്‍ മുഖ്യമന്ത്രി ആകുന്നതില്‍ സന്തോഷമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ജി സുധാകരന്‍ സന്തോഷമുണ്ടെന്ന് പറഞ്ഞു. താന്‍ എന്തിന് പിണറായി വിജയനെ ചീത്ത പറയണം. എന്നാല്‍ മൂന്നാം ഊഴം കിട്ടുന്ന കാര്യത്തില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ജനങ്ങള്‍ വോട്ട് ചെയ്യാന്‍ സാധ്യതയില്ലെന്ന് കൂടി പറഞ്ഞിരുന്നുവെന്നും ജി സുധാകരന്‍ ചൂണ്ടിക്കാണിച്ചു.

എസ് ബിനുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

അരയില്‍ കെട്ട് വീണ അമ്പലപ്പുഴയിലെ ഒരു കുരങ്ങന്‍ ആടിക്കളടാ കൊച്ചു രാമാ എന്ന് പറയുമ്പോള്‍ ആടിക്കളിക്കുന്നു.. ചാടിക്കളിക്കടാ കൊച്ചു രാമാ എന്ന് പറയുമ്പോള്‍ ചാടിക്കളിക്കുന്നു ..പിണറായി മൂന്നാമത് വരുന്നതില്‍ സന്തോഷമെന്ന് പറഞ്ഞിരുന്ന പ്രസ്തുത സത്പുത്രന്‍ അരയിലെ കെട്ടിനാല്‍ ഇപ്പോഴത് മാറ്റി പറയുന്നു. പുതിയ ലാവണത്തില്‍ അഭയം തേടിയ കുരങ്ങന്‍ താമസിയാതെ കോമാളിയാവും.

Former SFI area secretary S Binu likens G Sudhakaran to a monkey

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മമതയും വീണു, ബംഗാളില്‍ ദീദിയുടെ ദയനീയ പരാജയം; 207 സീറ്റുമായി ബിജെപി

Kerala Election Results 2026 Live: ആധിപത്യം സമ്പൂർണം... യുഡിഎഫിന്റെ 'മഹാ വിസ്മയം'; എൽഡിഎഫിന്റേത് ദയനീയ 'പതനം'; മൂന്നിതളായി 'താമര'

ഹിറ്റ്മാന്‍ 84, റികല്‍ടന്‍ 83; 65 പന്തില്‍ 143 റണ്‍സ്! മുംബൈ ജയ വഴിയില്‍

മൂന്ന് സീറ്റുകള്‍ നേടിയിട്ടും നേട്ടമുണ്ടാക്കാനാകാതെ ബിജെപി; വോട്ട് വിഹിതത്തില്‍ കൂപ്പുകുത്തി സിപിഐയും സിപിഎമ്മും; കണക്കുകള്‍ ഇങ്ങനെ

യുഎഇയിൽ വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണം; 3 ഇന്ത്യക്കാർക്ക് പരിക്ക്

SCROLL FOR NEXT