അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 
Kerala

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തതില്‍ 4 കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് രതീഷ് ഉള്‍പ്പടെയാണ് അറസ്റ്റിലായത്.

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ മഹാത്മ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് രതീഷ് ഉള്‍പ്പടെയാണ് അറസ്റ്റിലായത്. 

ബഫര്‍സോണ്‍ വിഷയത്തില്‍ വയനാട് എംപി രാഹുല്‍ ഗാന്ധി ഒരു ഇടപെടലും നടത്തുന്നില്ലെന്നാരോപിച്ചായിരുന്നു എംപി ഓഫീസിലേക്ക് എസ്എഫ്‌ഐക്കാര്‍ പ്രതിഷേധമാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ ഓഫീസിന്റെ ജനല്‍ചില്ലുകളും മറ്റും പ്രതിഷേധക്കാര്‍ നശിപ്പിച്ചിരുന്നു. അതിനിടെ ഓഫീസിലെ ഗാന്ധിജിയുടെ ചിത്രവും തകര്‍ത്തു. സംഭവുമായി ബന്ധപ്പെട്ട് 29 എസ്എഫ്‌ഐ  പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തിരുന്നു.

ഓഫീസിനകത്തേക്ക് അതിക്രമിച്ചു കയറിയെങ്കിലും ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് തങ്ങളല്ലെന്നായിരുന്നു എസ്എഫ്‌ഐക്കാരുടെ വാദം. ഗാന്ധി ചിത്രം തകര്‍ത്തതില്‍ പൊലീസ് വിശദമായി അന്വേഷണം നടത്തിയതിന് പിന്നാലെയാണ് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. ഓഫീസ് ആക്രമണത്തിനെതിരെ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം