കെ ബി ഗണേഷ് കുമാര്‍  
Kerala

ഒരു സ്‌കൂട്ടറില്‍ നാല് പേര്‍; പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ മന്ത്രിയുടെ മുന്നില്‍, കടുത്ത നടപടിക്ക് നിര്‍ദേശം

കുട്ടികളോട് വിവരങ്ങള്‍ തേടിയ ശേഷം വാഹന ഉടമയുടെ ലൈസന്‍സ് റദ്ദാക്കാനും മന്ത്രി നിര്‍ദേശം നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ലൈസന്‍സ് ഇല്ലാതെ കുട്ടികള്‍ വാഹനമോടിച്ച് എത്തിയത് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ മുന്നില്‍. പ്രായപൂര്‍ത്തിയാവാത്ത നാല് കുട്ടികള്‍ ഒരു സ്‌കൂട്ടറില്‍ യാത്ര ചെയ്യവെയാണ് മന്ത്രിയുടെ മുന്നില്‍പ്പെട്ടത്. കുട്ടികളോട് വിവരങ്ങള്‍ തേടിയ ശേഷം വാഹന ഉടമയുടെ ലൈസന്‍സ് റദ്ദാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

'സി ഐയെ വിളിച്ച് പറയ്. ഉടമയാരാണെന്ന് കണ്ടുപിടിക്കണം. എന്നിട്ട് ആര്‍ ടി ഒ ഓഫിസില്‍ പറഞ്ഞ് ഉടമയുടെ ലൈസന്‍സ് അങ്ങ് റദ്ദാക്കിയേക്ക്. കൊച്ചുപിള്ളേരാ. അവരുടെ കയ്യില്‍ വണ്ടി കൊടുത്തേക്കുന്നു. 18 വയസു പോലും ആയിട്ടില്ല കുട്ടികള്‍ക്ക്. നാല് പേരാ ഒരു ബൈക്കില്‍. വീണ് മരിച്ചാല്‍ നമ്മള്‍ തന്നെ കാണണം. ഹെല്‍മറ്റുമില്ല. ലൈസന്‍സുമില്ല. ഉടമസ്ഥന്‍ വരുമ്പോള്‍ ആര്‍ ടി ഒ ഓഫീസിന് കൈമാറണം. അതാ നിയമം' - ഗണേഷ് കുമാര്‍ പറഞ്ഞു.

പത്തനാപുരത്ത് കുടുംബശ്രീയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മന്ത്രി ഗണേഷ് കുമാര്‍. ഘോഷയാത്ര കഴിഞ്ഞ് സ്റ്റേജിലേക്ക് കയറുമ്പോഴാണ് നാലംഗ കുട്ടി സംഘം ഒരു സ്‌കൂട്ടറില്‍ വരുന്നത് മന്ത്രി കണ്ടത്. ഉടന്‍ തന്നെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

ഒരേ ദിവസം തകര്‍ന്നുവീണത് തന്ത്രപ്രധാന ബോംബര്‍ വിമാനങ്ങള്‍; ശീതയുദ്ധത്തിലെ റഷ്യയുടെയും യുഎസിന്റെയും 'കരുത്ത്'

SCROLL FOR NEXT