പ്രതീകാത്മക ചിത്രം 
Kerala

നാല് വര്‍ഷ ബിരുദ കോഴ്‌സ് അടുത്ത അധ്യയന വര്‍ഷം മുതല്‍; പൂര്‍ത്തിയാക്കുന്നവര്‍ക്ക് പിജി ലാറ്ററല്‍ എന്‍ട്രി 

അടുത്ത അധ്യയനവർഷം മുതൽ സംസ്ഥാനത്ത് നാല് വർഷ ബിരുദ ഓണേഴ്‌സ് കോഴ്‌സുകൾ ആരംഭിക്കും

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സംസ്ഥാനത്തെ ബിരുദ വിദ്യാഭ്യാസത്തിന്റെ ഘടന മാറ്റുന്നു. അടുത്ത അധ്യയനവർഷം മുതൽ സംസ്ഥാനത്ത് നാല് വർഷ ബിരുദ ഓണേഴ്‌സ് കോഴ്‌സുകൾ ആരംഭിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ആണ് ഇക്കാര്യം അറിയിച്ചത്. 

ഗവേഷണത്തിനു മുൻതൂക്കം നൽകിക്കൊണ്ടാവും നാല് വർഷത്തെ ബിരുദ കോഴ്സിന്റെ ഘടന. വിദ്യാർഥിയുടെ അഭിരുചിക്കനുസരിച്ച് മറ്റ് വിഷയങ്ങളും പഠിക്കാൻ നാല് വർഷ ബിരുദകോഴ്‌സിലൂടെ സാധിക്കും. നാലുവർഷം പൂർത്തിയാക്കുന്നവർക്ക് ഓണേഴ്സ് ഡി​ഗ്രി ആയിരിക്കും നൽകുക. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് നാല് വർഷ ഡിഗ്രി കോഴ്‌സുകൾ ആരംഭിക്കുന്നത്. 

പിജി കോഴ്സിൽ രണ്ടാം വർഷത്തിൽ ലാറ്ററൽ എൻട്രി

ഓണേഴ്സ് ഡി​ഗ്രി ഉള്ളവർക്ക് നേരിട്ട് പിജി കോഴ്സിൽ രണ്ടാം വർഷത്തിൽ ലാറ്ററൽ എൻട്രി നൽകണമെന്ന തീരുമാനവും വരുന്നുണ്ട്. 45 കേന്ദ്രസർവകലാശാലകൾ, കൽപിത സർവകലാശാലകൾ, സംസ്ഥാന സർവകലാശാലകൾ, സ്വകാര്യ സർവകലാശാലകൾ എന്നിവർ താത്പര്യം അറിയിച്ചതായി ചെയർമാൻ എം ജഗദേഷ് കുമാർ വ്യക്തമാക്കിയിരുന്നു. 

വിദ്യാർഥികളിൽ ബിരുദ തലം മുതൽ തന്നെ ഗവേഷണ ആഭിമുഖ്യം വളർത്തുകയാണ് നാല് വർഷ ഡി​ഗ്രി കോഴ്‌സിന്റെ ലക്ഷ്യം. നാലാം വർഷം ഗവേഷണവും ഇന്റേൺഷിപ്പും ഒരു പ്രോജക്റ്റുമാവും ഉണ്ടാവുക. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നേരിട്ടുള്ള പിഎച്ച്ഡി പ്രവേശനവും സാധ്യമാകും. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

ലക്ഷ്യം 25 ലക്ഷം രൂപയാണോ?, അഞ്ചു വര്‍ഷത്തിനുള്ളില്‍ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ഈ ഭക്ഷണങ്ങൾ തുടർച്ചയായി ചൂടാക്കി കഴിക്കാറുണ്ടോ? അപകടമാണ്

കാർഷിക സർവകലാശാലയിലെ ഫീസുകൾ കുറച്ചു; ഡി​ഗ്രിക്ക് 24,000 രൂപ

'മുപ്പത് കഴിഞ്ഞാൽ പിന്നെ "തള്ളച്ചികൾ " ആയി, കാലമൊക്കെ മാറി, കൂപമണ്ഡൂകങ്ങളേ'; കുറിപ്പ്

SCROLL FOR NEXT