പ്രതീകാത്മക ചിത്രം 
Kerala

തീപ്പെട്ടിയെടുത്ത് നാലു വയസുകാരന്റെ കളി, അലമാരയ്ക്ക് തീ പിടിച്ചു; പണവും വിലപിടിപ്പുള്ള സാധനങ്ങളും കത്തിനശിച്ചു

അലമാരയിലെ വസ്ത്രങ്ങളും പഴയ പാസ്പോർട്ട് ഉൾപ്പെടെ രേഖകളും ലാപ്ടോപ്പും  നശിച്ചു. അലമാരയിലുണ്ടായിരുന്ന 16,000 രൂപയും കത്തിച്ചാരമായി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം; നാലു വയസുകാരന്റെ കളിയിൽ വീട്ടിലെ അലമാരയ്ക്ക് തീപിടിച്ചു. ചങ്ങനാശേരി മാമ്മൂടിനു സമീപത്തെ വീട്ടിൽ വ്യാഴാഴ്ച വൈകിട്ടാണു സംഭവം. 4 വയസ്സുള്ള മകൻ തീപ്പെട്ടി ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തിൽ അലമാരയിൽ തീ പടരുകയായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും വിലപിടിപ്പുള്ള സാധനങ്ങളും നശിച്ചു.

ലാപ്ടോപ്പും 16,000 രൂപയും കത്തി നശിച്ചു

കുട്ടി തീപ്പെട്ടിയെടുത്ത് കളിച്ചത് അടുക്കളയിലായിരുന്ന അമ്മ കണ്ടില്ല. മുറിക്കുള്ളിൽ നിന്നു പുക ഉയർന്നതോടെയാണ് അപകടം മനസ്സിലായത്. അലമാരയിലെ വസ്ത്രങ്ങളും പഴയ പാസ്പോർട്ട് ഉൾപ്പെടെ രേഖകളും ലാപ്ടോപ്പും  നശിച്ചു. അലമാരയിലുണ്ടായിരുന്ന 16,000 രൂപയും കത്തിച്ചാരമായി. 

വെൽഡിങ് കരാർ ഏറ്റെടുത്തു ചെയ്യുന്ന ഗൃഹനാഥനു ഗേറ്റ് നിർമാണത്തിനായി സാധനങ്ങൾ വാങ്ങാൻ ലഭിച്ച അഡ്വാൻസ് തുകയായിരുന്നു ഇത്. വീട്ടുകാരും അയൽക്കാരും ചേർന്നു വെള്ളം കോരിയൊഴിച്ചും മറ്റും ഏറെ നേരത്തെ അധ്വാനത്തിനൊടുവിലാണു തീയണച്ചത്. സ്റ്റീൽ അലമാരയായതിനാൽ തീ മറ്റു സ്ഥലങ്ങളിലേക്കു പടരാതിരുന്നതിനാൽ വൻദുരന്തമാണ് ഒഴിവായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT