Fourteen-year-old claims he was shot at and assaulted by people in a car screen grab
Kerala

സ്വന്തം വീടിന് നേരെ വെടിയുതിര്‍ത്തു, കാറിലെത്തിയവര്‍ അക്രമം നടത്തിയെന്ന് പതിനാലുകാരന്‍; ഒടുവില്‍ ട്വിസ്റ്റ്‌

കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. സിസിടിവി പരിശോധിച്ച പൊലീസിന് സംഭവ സമയത്ത് കാര്‍ വന്നതായി കണ്ടെത്താന്‍ സാധിച്ചില്ല. സംഭവത്തില്‍ ദുരൂഹത തോന്നിയതോടെ കുട്ടിയെ പൊലീസ് വിളിപ്പിച്ച് ചോദ്യം ചെയ്യുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: ഉപ്പളയില്‍ സ്വന്തം വീടിന് നേരെ വെടിയുതിര്‍ത്ത പതിനാലുകാരന്‍ പിടിയില്‍. വെടിവയ്ക്കാനുപയോഗിച്ച എയര്‍ഗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വെടിവയ്പ്പുണ്ടായ സമയത്ത് പതിനാലുകാരന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാതാവും മറ്റു രണ്ടു മക്കളും പുറത്തു പോയിരുന്നു. വെടിവയ്പ്പുണ്ടായെന്ന കാര്യം കുട്ടിയാണ് മറ്റുള്ളവരെ അറിയിച്ചത്. തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു. ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തി.

കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. സിസിടിവി പരിശോധിച്ച പൊലീസിന് സംഭവ സമയത്ത് കാര്‍ വന്നതായി കണ്ടെത്താന്‍ സാധിച്ചില്ല. സംഭവത്തില്‍ ദുരൂഹത തോന്നിയതോടെ കുട്ടിയെ പൊലീസ് വിളിപ്പിച്ച് ചോദ്യം ചെയ്യുകയായിരുന്നു. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പിതാവിന്റെ എയര്‍ ഗണ്‍ എടുത്ത് വെടിവയ്ക്കുകയായിരുന്നുവെന്ന് കുട്ടി സമ്മതിച്ചു. എന്നാല്‍ എന്തിനാണ് വെടിവച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. തുടര്‍ നടപടികളെക്കുറിച്ച് പൊലീസ് ആലോചിക്കുകയാണ്.

ഉപ്പള ദേശീയപാതയ്ക്കു സമീപം ഹിദായത്ത് ബസാറില്‍ പ്രവാസിയുടെ വീട്ടിലാണ് ശനിയാഴ്ച വൈകിട്ട് വെടിവയ്പ്പുണ്ടായത്. മുകള്‍നിലയില്‍ ബാല്‍ക്കണിയിലെ ചില്ലു തകര്‍ന്നു. 5 പെല്ലറ്റുകള്‍ ബാല്‍ക്കണിയില്‍നിന്നു കണ്ടെടുത്തു. ശബ്ദംകേട്ടു നോക്കിയപ്പോള്‍ കാറിലെത്തിയവരെ കണ്ടെന്നും നാലുപേരാണു കാറിലുണ്ടായിരുന്നതെന്നുമാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇത് കളവാണെന്ന് പൊലീസ് കണ്ടെത്തി.

Fourteen-year-old claims he was shot at and assaulted by people in a car; final twist

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചിറ്റൂരില്‍ കാണാതായ അഞ്ചു വയസ്സുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി

'പ്രശാന്ത് കെട്ടിടത്തിന്റെ താഴത്തെ നില കൈയടക്കിവെച്ചിരിക്കുകയാണ്'; എംഎല്‍എയോട് ഓഫീസ് ഒഴിയാന്‍ ആവശ്യപ്പെട്ടതില്‍ പ്രതികരിച്ച് ശ്രീലേഖ

'കെമിസ്ട്രി എപ്പോഴും നായകനും നായികയും തമ്മിലാണ്, പക്ഷേ എനിക്ക്...'; ആ നടന് നന്ദി പറഞ്ഞ് വിജയ്

കേരളാ ഹൈക്കോടതിയിൽ നിരവധി ഒഴിവ്; ഡിപ്ലോമ,ബിരുദം യോഗ്യത, അവസാന തീയതി ജനുവരി 27

അമിതമായ മുടികൊഴിച്ചിലുണ്ടോ?പതിവായി ഈ ഭക്ഷണങ്ങൾ കഴിക്കൂ

SCROLL FOR NEXT