ഫയല്‍ ചിത്രം 
Kerala

മദ്യവിൽപ്പനശാലയിൽ ക്യൂ നിൽക്കും, മദ്യം വാങ്ങി നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി മുങ്ങും; യുവാവ് പിടിയിൽ

ടോക്കൺ ഇല്ലാതെ മദ്യം വാങ്ങാൻ വരുന്നവർക്ക് മദ്യം വാങ്ങി നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി മുങ്ങുന്ന ആളെ നാട്ടുകാരാണ് കയ്യോടെ പിടികൂടിയത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ; മദ്യവിൽപ്പന ശാലകൾ കേന്ദ്രീകരിച്ച് തട്ടിപ്പു നടത്തിയിരുന്ന യുവാവ് പിടിയിൽ. ടോക്കൺ ഇല്ലാതെ മദ്യം വാങ്ങാൻ വരുന്നവർക്ക് മദ്യം വാങ്ങി നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി മുങ്ങുന്ന ആളെ നാട്ടുകാരാണ് കയ്യോടെ പിടികൂടിയത്.  മാരാരിക്കുളം സ്വദേശിയാണ് പിടിയിലായത്. 

വളവനാട്ടെ ബവ്റിജസ് മദ്യവിൽപന ശാലയ്ക്കു മുന്നിലെ ക്യൂവിൽ നിൽക്കുന്ന ഇയാൾ ടോക്കണില്ലാതെ വരുന്നവരോടു മദ്യം വാങ്ങി നൽകാമെന്ന് പറഞ്ഞ് പണം വാങ്ങും. പിന്നീട് തിരക്കിനിടയിൽ പണവുമായി കടന്നു കളയുകയാണ് പതിവ്. തട്ടിപ്പ് പതിവായതോടെയാണ് നാട്ടുകാർ ഇയാൾ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. ഇയാൾ വാങ്ങിയ ആയിരത്തോളം രൂപ ആളുകൾക്ക് മടക്കി നൽകിയെന്നും താക്കീതു നൽകി വിട്ടയച്ചതായും പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

​Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

ഭീഷണിപ്പെടുത്തി നഗ്ന വിഡിയോ കോൾ; തെയ്യം കലാകാരന്റെ കെണിയിൽ കുരുങ്ങിയത് 17 സ്ത്രീകൾ

രസതന്ത്ര നൊബേല്‍ ഹെന്റി ബി കഗാനും കെന്‍സോ സോയിക്കും

'അത് നമ്മളെ തകർത്തുകളയും, 50 രൂപയ്ക്കാണ് അയാൾ ജീവിക്കുന്നത്'; കൊൽക്കത്തയിലെ അനുഭവം പങ്കുവച്ച് അനൂപ് മേനോൻ