ഫയല്‍ ചിത്രം 
Kerala

ഏറ്റവും കൂടുതല്‍ ഒച്ചുകളെ പിടിക്കുന്നവര്‍ക്ക് കൊച്ചി മെട്രോയില്‍ സൗജന്യയാത്ര

ആഫ്രിക്കന്‍ ഒച്ചിനെ തുരത്താനായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പദ്ധതിയാണ് പഞ്ചായത്ത് ആവിഷ്‌കരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഏറ്റവും കൂടുതല്‍ ഒച്ചുകളെ പിടിക്കുന്നവര്‍ക്ക് കൊച്ചി മെട്രോയില്‍ സൗജന്യയാത്ര. ഒച്ചുശല്യം സഹിക്കാതായതോടെ മുഹമ്മ പഞ്ചായത്തിന്റെ 12-ാം വാര്‍ഡില്‍ നടപ്പാക്കി വരുന്ന ഒച്ചുരഹിത ഗ്രാമം പദ്ധതിയുടെ നാലാംഘട്ടത്തിലാണ് ഇത്തരമൊരു സമ്മാന പ്രഖ്യാപനം. 

ഡിസംബര്‍ ഒന്ന് മുതല്‍ പത്ത് വരെയാണ് ഈ പദ്ധതി നടപ്പാക്കുക. ആഫ്രിക്കന്‍ ഒച്ചിനെ തുരത്താനായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പദ്ധതിയാണ് പഞ്ചായത്ത് ആവിഷ്‌കരിച്ചത്. 

വാര്‍ഡിലെ എല്ലാ വീടുകളിലും ഓരോ കിലോ ഉപ്പു വാങ്ങി നല്‍കി അത് രാത്രി സമയത്ത് ബക്കറ്റില്‍ ലായനിയാക്കി അതില്‍ ഒച്ചുകളെ പിടിച്ചിട്ടു നശിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഒരു വര്‍ഷം കൊണ്ട് ഒച്ചുശല്യമില്ലാത്ത നാടാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് അംഗം ലതീഷ് ബി ചന്ദ്രന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി