പ്രതീകാത്മക ചിത്രം 
Kerala

സൗജന്യ ഭൂമി തരംമാറ്റം; അദാലത്തില്‍ പങ്കെടുക്കുന്നതിനുള്ള ടോക്കണ്‍ എത്തുക രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറിലേക്ക്

25 സെന്റ് വരെ വിസ്തൃതിയുളള ഭൂമിക്കാണ് സൗജന്യ തരംമാറ്റത്തിന് അര്‍ഹത

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം സൗജന്യ ഭൂമി തരംമാറ്റത്തിന് അര്‍ഹതയുള്ള അപേക്ഷകള്‍ തീര്‍പ്പാക്കാനുള്ള പ്രത്യേക അദാലത്തുകളില്‍ പങ്കെടുക്കുന്നവര്‍ ടോക്കണ്‍ നമ്പറും എസ്എംഎസും ലഭിച്ചെന്ന് ഉറപ്പാക്കണമെന്ന് റവന്യു വകുപ്പ്. 25 സെന്റ് വരെ വിസ്തൃതിയുളള ഭൂമിക്കാണ് സൗജന്യ തരംമാറ്റത്തിന് അര്‍ഹത. റവന്യു ഡിവിഷനല്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ചുള്ള അദാലത്തുകള്‍ നാളെ മാനന്തവാടിയില്‍ ആരംഭിക്കും. 

2023 ഡിസംബര്‍ 31 വരെ കുടിശിക ആയ ഇത്തരത്തിലുളള എല്ലാ അപേക്ഷകളും അദാലത്തിലേക്കു പരിഗണിക്കും. 1,18,253 അപേക്ഷകളാണ് തീര്‍പ്പാക്കാനുളളത്. അപേക്ഷകര്‍ക്ക് അദാലത്തില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച് സന്ദേശവും ടോക്കണ്‍ നമ്പറും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പറിലേക്ക് എസ്എംഎസ് ആയി അയയ്ക്കും. അക്ഷയ കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിച്ച അപേക്ഷകളില്‍ അക്ഷയ കേന്ദ്രത്തിന്റെ നമ്പറാണ് രേഖപ്പെടുത്തിയതെങ്കില്‍ സന്ദേശം ആ നമ്പറിലേക്കാണു ലഭിക്കുക. അക്ഷയ കേന്ദ്രവുമായി ബന്ധപ്പെട്ട് തങ്ങളുടെ അപേക്ഷകള്‍ അദാലത്തില്‍ പരിഗണിക്കപ്പെടുമോ എന്ന് ഉറപ്പാക്കി അദാലത്തില്‍ പങ്കെടുക്കണമെന്നും റവന്യു വകുപ്പ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

ബാറ്റിങ് പരാജയം തലവേദന, ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങും

'എന്റെ ഹീറോയെ കാണാൻ ഇനിയുമെത്തും'; മധുവിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് മമ്മൂട്ടി

ചിറ്റൂരില്‍ 14 കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനെ കാണാനില്ല

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തില്‍ ആക്ഷേപം; വിദ്യാര്‍ഥിക്ക് ആള്‍ക്കൂട്ടമര്‍ദ്ദനം- വിഡിയോ

SCROLL FOR NEXT