രാഹുല്‍ ഗാന്ധി, ബസില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍, രാഹുല്‍ ഈശ്വര്‍  facebook, Ai , file
Kerala

പുരുഷന്‍മാര്‍ക്കും ബസില്‍ സൗജന്യം വേണം, യാത്ര എല്ലാവരുടേയും അവകാശമല്ലേ?: രാഹുല്‍ ഈശ്വര്‍

കാശുള്ള സ്ത്രീകള്‍ക്ക് കാശില്ലാതെ പോകാം. എന്നാല്‍ കാശില്ലാത്ത പുരുഷന്‍ അവിടെയും പെട്ട് പോകും എന്നതാണ് ഇതിന്റെ അപകടമെന്നും രാഹുല്‍ പറഞ്ഞു.

ആതിര അഗസ്റ്റിന്‍

കൊച്ചി: കേരളത്തില്‍ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നുണ്ടെങ്കില്‍ പുരുഷന്‍മാര്‍ക്ക് കൂടി അനുവദിക്കണമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ രാഹുല്‍ ഈശ്വര്‍. കാശുള്ള സ്ത്രീകള്‍ക്ക് കാശില്ലാതെ പോകാം. എന്നാല്‍ കാശില്ലാത്ത പുരുഷന്‍ അവിടെയും പെട്ട് പോകും എന്നതാണ് ഇതിന്റെ അപകടമെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര ഏര്‍പ്പെടുത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഈശ്വര്‍.

കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഇത് എത്രത്തോളം ആവശ്യമാണ് എന്നതാണ് വലിയൊരു ചോദ്യം. ''നമ്മുടെ നാട്ടിലെ രാഷ്ട്രീയത്തിന്റെ ഒരു പരിപ്രേക്ഷ്യം അങ്ങനെയാണ്. സ്ത്രീകള്‍ക്ക് കൊടുക്കുകയാണെങ്കില്‍ അതിന് കൈയടിക്കാന്‍ മീഡിയയും പൊതുസമൂഹവുമൊക്കെയുണ്ടാകും. എത്രയോ പുരുഷന്‍മാര്‍ അങ്ങനെ ബുദ്ധിമുട്ടും എന്നുള്ളത് യാഥാര്‍ഥ്യമാണ്. യാത്ര എല്ലാവരുടേയും അവകാശമല്ലേ? എനിക്കവരോട് അഭ്യര്‍ഥിക്കാനുള്ളത് പുരുഷന്‍മാര്‍ക്ക് കൂടി കൊടുക്കണം എന്നാണ്. പുരുഷന്‍മാരെ മാറ്റി നിര്‍ത്തുന്നത് എന്തിനാണ്. 50 വര്‍ഷം മുമ്പ് പെണ്‍കുട്ടികള്‍ അങ്ങനെ പഠിക്കാന്‍ പോകില്ലായിരുന്നു. അന്ന് അങ്ങനെ കൊടുക്കേണ്ട ആവശ്യം ഉണ്ടായിരുന്നു. യാത്ര ചെയ്യേണ്ടതിന് അങ്ങനെ കണക്കാക്കേണ്ട കാര്യമില്ല. കേരളത്തിലെ ലെഫ്റ്റ് ലിബറല്‍ പൊളിറ്റിക്‌സിന്റെ ഭാഗമായിട്ടായിരിക്കണം അങ്ങനെയൊരു കാര്യം പറഞ്ഞത്. സ്ത്രീകള്‍ക്ക് കൂടുതല്‍ കൊടുക്കുകയാണെങ്കില്‍ അത് തെരഞ്ഞെടുപ്പിന് ഗുണം ചെയ്യും എന്നത് പഴയ ഒരു പ്ലേ ബുക്ക് ആണ്, രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

സ്ത്രീകളേക്കാള്‍ സമ്പത്ത് കുറഞ്ഞ ആളുകള്‍ക്ക് കൊടുക്കണം എന്ന് ചിന്തിക്കണം എന്നല്ലേ. അതായത് മാസം അത്യാവശ്യം 20,000 രൂപ വരുമാനം ഉള്ള ഒരു സ്ത്രീയുണ്ടെന്നിരിക്കട്ടെ. അവര്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം. മാസം 10,000 രൂപ വരുമാനമുള്ളത് പുരുഷനാണെങ്കില്‍ അവര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റില്ല എന്ന് പറയുന്ന സ്ഥിതിയില്ലേ. വര്‍ക്കിങ് ആയിട്ടുള്ള സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാനുള്ള അവസരം നല്‍കുന്നത് ശരിയാണോ.

നമ്മുടെ നാട്ടില്‍ സൗജന്യം കൊടുക്കുന്നതിന്റെ രാഷ്ട്രീയം പലപ്പോഴും സംഭവിക്കാറുണ്ട്. ഏറ്റവും കൂടുതല്‍ ഇത്തരം കാര്യങ്ങള്‍ ചെയ്തത് ആംആദ്മി പാര്‍ട്ടി പോലുള്ളവരാണ്. ലെഫ്റ്റ് ഓഫ് സെന്റര്‍ വെല്‍ഫെയര്‍ എക്കണോമിക്‌സിന്റെ ഭാഗമായി ചെയ്യുന്നതാണ്. ദീര്‍ഘകാലം അങ്ങനെയൊരു കാര്യം വന്നാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യപോലെ ഒരുപാട് ദരിദ്ര നാരായണന്‍മാരുള്ള സ്ഥലത്ത് അത് ആവശ്യമാണ്. പലപ്പോഴും അതിന്റെ കൗതുകം ഇത് സ്ത്രീകള്‍ക്കാണ് കിട്ടുന്നത്. സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്യപ്പെടേണ്ടത് എന്ന തോന്നലിലായിരിക്കാം ഇങ്ങനെയൊരു പ്രഖ്യാപനം. ഇത്തരം പോളിസീസ് രാജ്യത്തെ സമ്പദ്ഘടനയും അഫോര്‍ഡബിലിറ്റി കൂടി നോക്കണമെന്നും രാഹുല്‍ പറഞ്ഞു.

ബസിന് ഇന്ധനം വേണം, ബസിന്റെ മെയിന്റന്‍സ് വേണം, കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പണം കൊടുക്കണം ഇത്തരം കാര്യങ്ങള്‍ ഒക്കെയുണ്ടല്ലോ. പുരുഷന്‍മാരെ അവഗണിക്കേണ്ടതിന്റെ ആവശ്യമില്ല. കൊടുക്കുകയാണെങ്കില്‍ എല്ലാവര്‍ക്കും കൊടുക്കുക. ഇന്‍സെന്റീവ് കൊടുത്തിട്ട് സ്ത്രീകളെക്കൊണ്ട് യാത്ര ചെയ്യേണ്ട ആവശ്യമില്ല. അല്ലെങ്കില്‍ എന്തെങ്കിലും ഫ്രീ പാസുകള്‍ ഇഷ്യൂ ചെയ്യുക എന്നതാണ് ഒരു നിര്‍ദേശമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

If women are allowed to travel free on buses, men should also be allowed to travel, isn't travel everyone's right? - Rahul Easwar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇത് നല്ല ഭരണത്തിന്റെ ഭാഗം'; ഡാറ്റാ ചോര്‍ച്ചയില്ല, ജീവനക്കാര്‍ക്ക് സന്ദേശം അയച്ചതിനെതിരായ ഹര്‍ജി തള്ളി

പിപിഎഫ് vs എസ്‌ഐപി; മാസം 10,000 രൂപ മാറ്റിവെയ്ക്കാമോ?, പത്തുവര്‍ഷം കൊണ്ട് ഏറ്റവുമധികം നേട്ടം എവിടെ?

രോഹിതിനും സംഘത്തിനും നല്‍കിയതിനേക്കാള്‍ അധികം; സൂര്യയ്ക്കും സംഘത്തിനും കിട്ടും '131 കോടി രൂപ'!

ട്രെയിനില്‍ റീല്‍സ് ചിത്രീകരണം, രണ്ട് മലയാളി യുവാക്കള്‍ക്കെതിരെ കേസ്

സൂപ്പർ താരങ്ങളോ ബഹളമോ ഇല്ല, ബോക്സ് ഓഫീസിൽ സോളോ ഹിറ്റടിച്ച് രാധിക ശരത്കുമാർ; 50 കോടി ക്ലബ്ബിൽ 'തായ്‌കിഴവി'

SCROLL FOR NEXT