ക്വാറികളിൽ നിന്നുള്ള ശുദ്ധീകരിച്ച വെള്ളം ഉപയോഗിച്ച്,കേരള സർക്കാർ ഉടമസ്ഥതയിലുള്ള മദ്യ നിർമ്മാണ യൂണിറ്റിലെ, ബ്ലെൻഡിങ് ആൻഡ് ബോട്ടിലിങ് പ്ലാന്റിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം (IMFL) ഉത്പാദിപ്പിക്കാൻ പദ്ധതിയിടുന്നു. വാളയാറിലെ സർക്കാർ ഉടമസ്ഥതയിലുള്ള മലബാർ സിമന്റ്‌സിന്റെ ക്വാറികളിൽ നിന്നുള്ള ജലം ഉപയോഗിച്ചാണ് മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറിയിൽ വരുന്ന പുതിയ പ്ലാന്റിൽ മദ്യം നിർമ്മിക്കാനൊരുങ്ങുന്നത്.
മലബാർ സിമൻറ്സ് പ്ലാന്റിലെ അസംസ്കൃത വസ്തുക്കളുടെ ഉൽപ്പാദനത്തിനായി പാറപൊട്ടിക്കൽ പ്രവർത്തനങ്ങൾ നടത്തുമ്പോൾ വേർതിരിച്ചെടുക്കുന്ന വെള്ളം സാധാരണയായി പമ്പ് ചെയ്ത് അടുത്തുള്ള നദികളിലേക്ക് ഒഴുക്കിവിടുകയാണ് ചെയ്യുന്നത്. മാലിന്യം കുറയ്ക്കുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായി, മദ്യം ഉത്പ്പാദിപ്പിക്കുന്ന യൂണിറ്റിലേക്ക് ഇത് ശുദ്ധീകരിച്ച് നൽകും.
മലബാർ സിമന്റ്‌സ് നിലവിൽ ചുണ്ണാമ്പുകല്ല് ക്വാറിയിൽ നിന്ന് പ്രതിദിനം 50,000 മുതൽ 1,15,000 ലിറ്റർ വരെ അധിക വെള്ളം പുറന്തള്ളുന്നു - കല്ല് പൊട്ടിക്കുന്ന സമയത്തും കുഴിക്കുമ്പോഴും സ്വാഭാവികമായി അടിഞ്ഞുകൂടുന്നതാണ് ഈ വെള്ളം. മലബാർ ഡിസ്റ്റിലറീസിൽ 2026 ഫെബ്രുവരിയോടെ പൂർണ്ണമായും ഓട്ടോമേറ്റഡ് പ്ലാന്റ് പ്രവർത്തനക്ഷമമാകുന്നതോടെ പ്രതിദിനം 13,500 കെയ്സ് ബ്രാൻഡി ഉത്പാദിപ്പിക്കാൻ ബെവ്കോ അധികൃതർ പദ്ധതിയിടുന്നു.
"സാമ്പിളുകൾ പരിശോധിച്ചതിൽ വെള്ളം ശരിയായ ശുദ്ധീകരണത്തിന് ശേഷം ഡിസ്റ്റിലറി ഉപയോഗത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്, ഇത് വിഭവ-കാര്യക്ഷമമായ ബദലാണ്. മലബാർ സിമന്റ്സ് കാമ്പസിനുള്ളിൽ നിരവധി വലിയ ക്വാറികളുണ്ട്, അവിടെ ധാരാളം മഴവെള്ളം സംഭരിക്കുന്നുണ്ട്," മലമ്പുഴ എംഎൽഎ, എ പ്രഭാകരൻ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.
മേനോൻപാറയിൽ വരാനിരിക്കുന്ന യൂണിറ്റിന് വെള്ളം ഒരിക്കലും ഒരു ആശങ്കാജനകമായ വിഷയമാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
മലബാർ സിമന്റ്‌സുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ഈ വാർത്ത സ്ഥിരീകരിച്ചു. ഇവിടെ നിന്ന് കൊണ്ടുപോകേണ്ട വെള്ളത്തിന്റെ അളവ് സർക്കാർ തീരുമാനിക്കുമെന്ന് അവർ പറഞ്ഞു. "ഇവിടെ ധാരാളം വെള്ളം സംഭരിച്ചിട്ടുണ്ട്," മലബാർ സിമന്റ്‌സുമായി ബന്ധപ്പെട്ട വ്യക്തി പറഞ്ഞു.
ബ്രാൻഡി ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്ന ബ്ലെൻഡിങ് ആൻഡ് ബോട്ടിലിങ് യൂണിറ്റിനായി ഭൂഗർഭജലം ഉപയോഗിക്കാൻ സംസ്ഥാന സർക്കാരിന് പദ്ധതിയില്ലെന്ന് എം എൽ എ പറഞ്ഞു.
"പദ്ധതിക്കായി ഭൂഗർഭജലം ഉപയോഗിക്കരുത് എന്ന നയമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. യൂണിറ്റിന് 113 ഏക്കർ വിസ്തൃതിയുള്ള വിശാലമായ കാമ്പസുണ്ട്, അവിടെ മഴവെള്ള സംഭരണം ഏർപ്പെടുത്താൻ ഞങ്ങൾ ഉദ്ദേശിക്കുന്നു. ബ്ലെൻഡിങ്ങിനും ബോട്ടിലിങ്ങിനും അത് തന്നെ മതിയാകും," അദ്ദേഹം പറഞ്ഞു.
മേനോൻപാറയിലെ ബ്രാൻഡി നിർമ്മാണ യൂണിറ്റിൽ ഭൂഗർഭജലത്തെ ആശ്രയിക്കാൻ അധികാരികൾ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ലെന്ന് ബെവ്കോയിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
"ഇതിന്റെ ( ഭൂഗർഭജലം) രുചി വ്യത്യസ്തമാണ്. പ്രദേശത്തെ ഭൂഗർഭജലം സംസ്കരിച്ചാലും മദ്യനിർമ്മാണത്തിന് ഉപയോഗിക്കാൻ കഴിയുമെന്ന് ഞങ്ങൾ കരുതുന്നില്ല," അദ്ദേഹം വിശദീകരിച്ചു.
രണ്ട് പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളെ പരസ്പരം പ്രയോജനകരമായ ഒരു സംരംഭത്തിൽ സംയോജിപ്പിക്കുന്നതിലൂടെ, വിഭവങ്ങളെ പൂർണ്ണമായും വിനിയോഗിക്കുന്ന വരുമാന വൈവിധ്യവൽക്കരണത്തിനുമുള്ള നൂതന മാതൃകയായാണ് ഉദ്യോഗസ്ഥർ ഇതിനെ കാണുന്നത്.
In a pioneering move, a Kerala government-owned liquor manufacturing unit is planning to use purified water from quarries to produce brandy in its blending and bottling plant. The new plant is coming up at Malabar Distilleries in Menonpara, with waste water from the quarries of the state-owned Malabar Cements in Walayar set to be a key resource.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates