Nimisha priya 
Kerala

നിമിഷപ്രിയയ്ക്കായി പണപ്പിരിവ്; വ്യക്തത വരുത്തി വിദേശകാര്യ മന്ത്രാലയം

മന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് ടീമിന്റെ എക്‌സ് ഹാന്‍ഡിലില്‍ ഒരു എക്‌സ് ഉപയോക്താവ് പങ്കുവെച്ച പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടും ഇതോടൊപ്പമുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സായ നിമിഷ പ്രിയയ്ക്കായി സാമ്പത്തിക സംഭാവകള്‍ ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ വ്യാജമാണെന്ന് വിദേശ കാര്യമന്ത്രാലം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് ടീമിന്റെ എക്‌സ് ഹാന്‍ഡിലില്‍ ഒരു എക്‌സ് ഉപയോക്താവ് പങ്കുവെച്ച പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടും ഇതോടൊപ്പമുണ്ട്.

ഓഗസ്റ്റ് 19ന് സേവ് നിമിഷ പ്രിയ എന്ന് എഴുതി, ബാങ്ക് ഇടപാട് വിശദാംശങ്ങളുള്‍പ്പെടുത്തിയ പോസ്റ്റര്‍ പ്രത്യക്ഷപ്പെടുത്തിയിരുന്നു. നിമിഷപ്രിയയുടെ കേസില്‍ സാധ്യമായ എല്ലാ സഹായവും നല്‍കുന്നത് തുടരുമെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി. കേസില്‍ പരിഹാരം കാണാനുള്ള ശ്രമങ്ങളുടെ ഭാഗമായി വേണ്ട ഇടപെടല്‍ നടത്തുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

2017 ജൂലൈയിലാണ് യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് സ്വദേശിനിയായ നിമിഷ പ്രിയയെ കുറ്റക്കാരിയായി ശിക്ഷിക്കുന്നത്. 2025 ജൂലൈ 16 വധശിക്ഷ നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു. ഇറാന്‍ പിന്തുണയുള്ള ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള യെമന്‍ തലസ്ഥാനമായ സനയിലെ ജയിലിലാണ് നിമിഷപ്രിയ ഇപ്പോഴുള്ളത്.

Fund raising to save nimishapriya is fake and fraud says ministry of foreign affairs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT