തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എച്ച് സലാം തോല്‍ക്കുമെന്ന് ഉറപ്പായെന്നും അയാള്‍ ഭ്രാന്ത് പിടിച്ച് നടക്കുകയാണോ എന്നും യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി ജി സുധാകരന്‍. അദ്ദേഹത്തിന് തീവ്രവാദബന്ധമെന്ന് താന്‍ പറഞ്ഞിട്ടില്ല. തനിക്കെതിരെ തെളിവ് പുറത്തുവിടാന്‍ വോട്ടെണ്ണല്‍ വരെ കാത്തിരിക്കേണ്ടതില്ല . എച്ച് സലാം ഇന്ത്യയുടെ ഭരണഘടനാ വിദഗ്ധനൊന്നുമല്ലല്ലോ. കോടതി സലാമിന്റെ പോക്കറ്റിലിരിക്കുന്ന കളിപ്പാട്ടമല്ലെന്നും സുധാകരന്‍ പരിഹസിച്ചു. തിരുവനന്തപുരത്ത് ഇവി ശ്രീധരന്‍ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം നമ്പര്‍ വണ്‍ ആണെന്ന് പ്രസംഗിക്കുന്നു. പരസ്പര സ്‌നേഹത്തില്‍ കേരളം പൂജ്യമാണെന്നും സുധാകരന്‍ പറഞ്ഞു. എങ്ങനെയും പണമുണ്ടാക്കാലാണ് ആപ്ത്യവാക്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥനത്ത് ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് അമ്പലപ്പുഴ. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എച്ച് സലാമിനെതിരെയും സജി ചെറിയാനെതിരെയും രൂക്ഷമായ വിമര്‍ശനം ജി സുധാകരന്‍ ഉന്നയിച്ചിരുന്നു.
അതേസമയം, ഇന്ന് ജി സുധാകരനെതിരെ എച്ച് സലാം രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സുധാകരനെ തുറന്നുകാണിക്കും. യഥാര്‍ഥ സുധാകരന്റെ മുഖം നാട്ടിലെ ജനങ്ങള്‍ അറിയണമെന്നും, എല്ലാ കാലവും മുഖംമൂടി വച്ച് ജീവിക്കാന്‍ ആവില്ലെന്നും എച്ച്. സലാം പറഞ്ഞു. സുധാകരനെതിരായുള്ള തെളിവുകള്‍ വോട്ടെണ്ണലിനു ശേഷം പുറത്തുവിടുമെന്നും സലാം പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് വലിയ വ്യാജ പ്രചാരണങ്ങള്‍ സുധാകരന്‍ നടത്തിയിരുന്നുവെന്ന് എച്ച് സലാം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വ്യക്തിപരമായ അധിക്ഷേപം നടത്തിയതില്‍ പരാതി നല്‍കും. എന്‍ഡിഎ സ്ഥാനാര്‍ഥി അരുണ്‍ അനിരുദ്ധന്‍, ഗണേഷ്, ജയകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. യുഡിഎഫ് സ്ഥാനാര്‍ഥി പാര്‍ട്ടി പ്രവര്‍ത്തകരെയും തന്നെയും വ്യക്തിപരമായി അധിക്ഷേപിച്ചു. തീവ്രവാദം ഉണ്ട് എന്ന് പറഞ്ഞു പരത്തി. തീവ്രവാദ ബന്ധം ഉള്ളവര്‍ തന്റെ ബന്ധുക്കള്‍ ആണെന്ന് പറഞ്ഞു. പൊലീസിലും കോടതി വഴിയും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates