Ganageetham sung during the inauguration of Ernakulam-Bengaluru Vande Bharat സ്ക്രീൻഷോട്ട്
Kerala

എറണാകുളം- ബംഗളൂരു വന്ദേഭാരത് ഉദ്ഘാടനത്തിനിടെ ഗണഗീതവും; വിഡിയോ പങ്കുവെച്ച് റെയില്‍വേ, വിവാദമായതോടെ പിന്‍വലിച്ചു- വിഡിയോ

എറണാകുളം- കെഎസ്ആര്‍ ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ഉദ്ഘാടന സ്‌പെഷല്‍ ട്രെയിന്‍ യാത്രയ്ക്കിടെ ഗണഗീതവും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം- കെഎസ്ആര്‍ ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ഉദ്ഘാടന സ്‌പെഷല്‍ ട്രെയിന്‍ യാത്രയ്ക്കിടെ ഗണഗീതവും. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ഒരുമിച്ച് നിന്ന് ആര്‍എസ്എസിന്റെ ഗണഗീതം ചൊല്ലുന്ന ദൃശ്യങ്ങള്‍ ദക്ഷിണ റെയില്‍വേ പങ്കുവെച്ചു. വിവാദമായതോടെ വിഡിയോ എക്സില്‍നിന്നു പിന്‍വലിച്ചു.

ദേശഭക്തി ഗാനം എന്ന പേരിലായിരുന്നു വിദ്യാര്‍ഥികളെ കൊണ്ട് ഗണഗീതം ചൊല്ലിച്ചത്. 'ഉദ്ഘാടന സ്പെഷ്യല്‍ എറണാകുളം - കെഎസ്ആര്‍ ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസില്‍ ആനന്ദത്തിന്റെ ഗാനം. ആ നിമിഷത്തിന്റെ ചൈതന്യം ആഘോഷിച്ചുകൊണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കോച്ചുകളില്‍ ദേശഭക്തി ഗാനങ്ങള്‍ നിറച്ചു'- വിഡിയോ പങ്കുവെച്ച് ദക്ഷിണ റെയില്‍വേ കുറിച്ചു.

അതിനിടെ, എറണാകുളം- കെഎസ്ആര്‍ ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ഫ്ലാഗ് ഓഫ് ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര മന്ത്രിമാരായ ജോര്‍ജ് കുര്യന്‍, സുരേഷ് ഗോപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടന സ്പെഷല്‍ ട്രെയിന്‍ രാവിലെ 8.50 നു പുറപ്പെട്ടു. വൈകീട്ട് 5.50നു ബംഗളൂരുവിലെത്തും. സുരേഷ് ഗോപി തൃശൂര്‍ വരെ ട്രെയിനില്‍ യാത്ര ചെയ്തു.

നിരക്ക് ഇങ്ങനെ

എറണാകുളത്ത് നിന്ന് കെഎസ്ആര്‍ ബംഗളൂരു വരെയും തിരിച്ചും ചെയര്‍കാറിന് 1095 രൂപയും എക്സിക്യൂട്ടീവ് ചെയര്‍ കാറിന് 2289 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്ക് പോകുമ്പോള്‍- തൃശൂര്‍ 293 (എക്സിക്യൂട്ടീവ് ചെയര്‍ കാര്‍- 616), പാലക്കാട്- 384 (809), കോയമ്പത്തൂര്‍-472 (991), തിരുപ്പൂര്‍- 550 (1152), ഈറോഡ്- 617 (1296), സേലം-706 (1470), കെആര്‍ പുരം- 1079 (2257) എന്നിങ്ങനെയാണ് മറ്റു സ്റ്റേഷനുകളിലേക്കുള്ള ടിക്കറ്റ് നിരക്ക്.

ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേയ്ക്ക് പോകുമ്പോള്‍- സേലം- 566 രൂപ (എക്സിക്യൂട്ടീവ് ചെയര്‍ കാര്‍-1182), ഈറോഡ്- 665 (1383), തിരുപ്പൂര്‍-736 (1534), കോയമ്പത്തൂര്‍- 806 (1681), പാലക്കാട് -876 (1827), തൃശൂര്‍-1009 (2110) എന്നിങ്ങനെയാണ് മറ്റു സ്റ്റേഷനുകളിലേക്കുള്ള ടിക്കറ്റ് നിരക്ക്.

Ganageetham sung during the inauguration of Ernakulam-Bengaluru Vande Bharat; Southern Railway shares

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണം ആശങ്കയുണ്ടാക്കുന്നത്'; അപലപിച്ച് ഇന്ത്യ

ടെലികോം മേഖലയിൽ സൗജന്യ തൊഴിൽ നൈപ്യുണ്യ പരിശീലനവുമായ ബി എസ് എൻ എൽ, ഡിസംബർ 29 ന് കോഴ്സ് ആരംഭിക്കും; ഇപ്പോൾ അപേക്ഷിക്കാം

ജയിലില്‍ കിടന്ന് മത്സരിച്ച് ജയിച്ച ഡിവൈഎഫ്‌ഐ നേതാവ്; കണ്ണൂരില്‍ പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതിക്ക് പരോള്‍

കൂത്തുപറമ്പില്‍ ഒരു വീട്ടിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍

നിരോധിത കീടനാശിനി ഉപയോഗിച്ചാൽ അഞ്ച് വർഷം തടവും ഒരു കോടി റിയാൽ പിഴയും, നിയമം കർശനമാക്കാൻ സൗദി അറേബ്യ

SCROLL FOR NEXT