മഹാത്മാഗാന്ധിയുടെ പടുകൂറ്റന്‍ ഛായാചിത്രം 
Kerala

10,000 കിലോ ഉപ്പില്‍ ഗാന്ധിജിയുടെ ഛായാചിത്രം, ലോക റെക്കോര്‍ഡ്, വിഡിയോ

വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവരുള്‍പ്പെടെ ആകെ 1,524 പേരാണ് ചിത്രം തയാറാക്കിയത്.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഉപ്പ് ഉപയോഗിച്ച് മഹാത്മാഗാന്ധിയുടെ പടുകൂറ്റന്‍ ഛായാചിത്രം തീര്‍ത്ത് ലോക റെക്കോര്‍ഡിട്ട് ചമ്മണൂര്‍ അമല്‍ ഇംഗ്ലീഷ് സ്‌കൂളിലെ കുട്ടികളും അധ്യാപകരും. 10,000 കിലോഗ്രാം ഉപ്പ് ഉപയോഗിച്ചാണ് 12,052 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ ഛായാചിത്രം നിര്‍മ്മിച്ചത്.

'മഹാത്മാഗാന്ധിയുടെ ഏറ്റവും വലിയ ഉപ്പ് ഛായാചിത്രം' എന്ന നിലയിലാണ് ടാലന്റ് റെക്കോര്‍ഡ് ബുക്ക് വേള്‍ഡ് റെക്കോര്‍ഡ് വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും നേടിയെത്തിയത്. വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവരുള്‍പ്പെടെ ആകെ 1,524 പേരാണ് ചിത്രം തയാറാക്കിയത്. സ്വാതന്ത്ര്യസമരത്തിന് ഉപ്പ് ഒരു സമരമാര്‍ഗമായി ഉപയോഗിച്ച ഗാന്ധിജിയോടുള്ള ആദരസൂചകമായാണ് ഛായാചിത്രം ഉപ്പില്‍ തീര്‍ത്തതെന്ന് കുട്ടികളും അധ്യാപകരും പറഞ്ഞു.

ആറ് മണിക്കൂറിനുള്ളിലാണ് ഛായാചിത്രം പൂര്‍ത്തിയാക്കിയത്. കലാ അധ്യാപകനായ വി പി പ്രജിത്താണ് ഈ സംരംഭത്തിന് നേതൃത്വം നല്‍കിയത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ദേശീയ അവബോധം വളര്‍ത്തുന്നതിനായാണ് ഈ ഛായാചിത്രം സൃഷ്ടിച്ചതെന്ന് പ്രജിത്ത് പറഞ്ഞു.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ ഒരു നിര്‍ണ്ണായക സംഭവമായിരുന്ന ഉപ്പ് സത്യാഗ്രഹത്തിന്റെ മനോഹരമായ ഓര്‍മ്മകള്‍ വീണ്ടും ജ്വലിപ്പിക്കുന്നതിനു കൂടി ഈ പ്രയത്‌നം വഴി തുറന്നുവെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

Gandhiji's portrait in 10,000 kg of salt, world record, video

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാര്‍ ഒപ്പമുണ്ട്'; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അതിജീവിത; ഉടന്‍ അപ്പീല്‍ നല്‍കും

'പാട്ടില്‍ നിന്ന് അയ്യപ്പന്റെ പേര് നീക്കണം, പിന്നില്‍ ആരാണെന്ന് കണ്ടെത്തണം'; പരാതിക്കാരന്‍ പറയുന്നു

'മനസിലാക്കേണ്ടത് ലീഗുകാര്‍ തന്നെയാണ്; ആണ്‍ - പെണ്‍കൊടിമാര്‍ ഇടകലര്‍ന്ന് നൃത്തം ചവിട്ടിയാലും ചുംബിച്ചാലും കെട്ടിപ്പിടിച്ചാലും ഒരു മൗല്യാരും ഒന്നും പറയില്ല'

ബംഗാളില്‍ 58ലക്ഷം പേരെ ഒഴിവാക്കി; അഞ്ച് സംസ്ഥാനങ്ങളിലെ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

14.2 കോടിക്ക് 19കാരനെ സ്വന്തമാക്കി ചെന്നൈ; ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുന്ന കാര്‍ത്തിക് ശര്‍മ ആര്?

SCROLL FOR NEXT