

കോഴിക്കോട്: മതവര്‍ഗീയ പ്രസംഗവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. ഭരണം പിടിക്കേണ്ടത് മുസ്ലീം സമുദായത്തിന് വേണ്ടിയാകണമെന്നും മന്ത്രിമാരുടെ എണ്ണം കൂട്ടലല്ല ലീഗിന്റെ ലക്ഷ്യമെന്നും കെഎം ഷാജി പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കേണ്ടത് മുസ്ലിം സമുദായത്തിന് വേണ്ടിയാകണമെന്ന് ഷാജി പറഞ്ഞു. ദുബൈ കെഎംസിസി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പരാമര്‍ശം.
ഒന്‍പതര വര്‍ഷത്തിനിടയില്‍ എത്ര എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ എത്ര കോഴ്‌സുകള്‍, എത്ര ബാച്ചുകള്‍ മുസ്ലിം മാനേജ്‌മെന്റുകള്‍ക്ക് കിട്ടി. ഭരണം വേണമല്ലോ കിട്ടണമെങ്കില്‍? ഭരണം തിരിച്ചിപിടിക്കുക തന്നെ ചെയ്യും. ഭരിക്കുന്നത് എംഎല്‍എമാരുടെയും മന്ത്രിമാരുടെയും എണ്ണം കൂട്ടാന്‍ മാത്രമായിരിക്കില്ല, നഷ്ടപ്പെട്ടുപോയ ഒന്‍പതര കൊല്ലത്തിന്റെ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിച്ച് സമുദായത്തിന് കൊടുക്കാനാകണം' - ഷാജി പറഞ്ഞു.
'നമ്മള്‍ അയ്യപ്പസംഗമത്തിനെതിരാണോ?. അതിനെ കുറിച്ച് ഏറ്റവും നന്നായി സംസാരിച്ചത് നമ്മളല്ലേ?. അത് കേരളത്തില്‍ സിപിഎം നടത്തുമ്പോള്‍ മാത്രമാണ് സംശയമുള്ളത്. നിങ്ങള്‍ തന്നയല്ലേ വനിതാ മതിലും സംഘടിപ്പിച്ചത്. ആ വനിതാ മതിലിനെ കുറിച്ച് എന്താണ് അഭിപ്രായം. ആ വനിതാ മതിലില്‍ പര്‍ദയിട്ട പാത്തുമയെ കുറിച്ചാണ് എനിക്ക് സങ്കടം. തലത്തട്ടം മറച്ച സുബൈദ ഉണ്ടായിരുന്നു അതില്‍. അവരോട് എന്താണ് സിപിഎമ്മിന് പറയാനുള്ളത്. ശബരിമലയില്‍ പത്തുവയസിന് താഴെയുള്ള സ്ത്രീകള്‍, അന്‍പത് വയസിന് മുകളിലുള്ളവര്‍ മാത്രമേ കടക്കാവൂ എന്ന് ഹിന്ദു സമൂഹത്തില്‍ ആചാരമുണ്ടെങ്കില്‍ അതിനെ ചോദ്യം ചെയ്യാന്‍ മാപ്പിളക്ക് എന്താണ് അവകാശം?. അത് ഹിന്ദു സമൂഹത്തിന്റെ കാര്യമല്ലേ?. ഹിന്ദു മതത്തിന്റെ ആചാരങ്ങളെ ചോദ്യം ചെയ്യാന്‍ എന്ത് അവകാശമാണ് മുസ്ലീങ്ങള്‍ക്കുള്ളത്.
മറ്റ് മതസ്ഥര്‍ നോക്കിയാല്‍ കുഴപ്പങ്ങളുള്ള എന്തെല്ലാം ഇസ്ലാം മതത്തില്‍ ഉണ്ട്. അത് അവര്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയാലോ?. പള്ളിയില്‍ നിന്ന് ബാങ്ക് കേള്‍ക്കാറില്ലേ?. ഏതെങ്കിലും ഒരുപള്ളിയില്‍ നിന്ന് ഒരു പെണ്ണ് ബാങ്ക് കൊടുക്കുന്നത് കേട്ടിട്ടുണ്ടോ?. എന്തേ പെണ്ണ് ബാങ്ക് കൊടുത്താല്‍ പുറത്തുകേള്‍ക്കില്ലേ?. എന്നാല്‍ ഇസ്ലാം അത് അനുവദിക്കാത്തതുകൊണ്ടാണ് അതു ചെയ്യാത്തത്. അങ്ങനെ ഹിന്ദു ചോദിച്ചാല്‍ അത് മുസ്ലീങ്ങളുടെ വിശ്വാസമാണ് എന്നല്ലേ പറയുക. അത്തരമൊരു മതിലില്‍ പോയി മാപ്പിള വനിതകളെ കൊണ്ടുപോയി നിര്‍ത്തുന്നത് നേരിന് വേണ്ടിയാണോ. നാട്ടില്‍ കുഴപ്പം ഇല്ലാതാവാന്‍ വേണ്ടിയാണോ? എന്നിട്ട് ഇപ്പോ ശബരിമലയില്‍ അയ്യപ്പ സംഗമം നടത്തി. അതിന് സിപിഎം പറയുന്ന ഒരു ന്യായമുണ്ട്. ബിജെപിക്ക് ഹിന്ദുക്കളെ വിട്ടുകൊടുക്കാതിരിക്കാന്‍ വേണ്ടി അതു ചെയ്യുന്നുവെന്നാണ് സിപിഎം പറയുന്നത്. ബിജെപിക്ക് ഹിന്ദുക്കളെ വിട്ടുകൊടുക്കാതിരിക്കാന്‍ സിപിഎം വേറെ ഒരു ബിജെപി ആവുകയാണോ വേണ്ടത്. ബിജെപിക്ക് ഹിന്ദുക്കളെ വിട്ടുകൊടുക്കാതിരിക്കാന്‍ വേണ്ടി ന്യൂനപക്ഷങ്ങള്‍ക്ക് മുകളില്‍ കുതിര കയറകയാണോ വേണ്ടത്' ഷാജി ചോദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
