ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ ഫെയ്‌സ്ബുക്ക്‌
Kerala

'മാര്‍ക്കറ്റില്‍ കിട്ടുന്നതിനേക്കാള്‍ കുറഞ്ഞ വില'; കെഎസ്ആര്‍ടിസിയില്‍ കുപ്പിവെള്ളം ലഭ്യമാക്കുമെന്ന് ഗണേഷ് കുമാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കുപ്പിവെള്ളം ലഭ്യമാക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. മാര്‍ക്കറ്റില്‍ കിട്ടുന്നതിനേക്കാള്‍ കുറഞ്ഞ വിലക്കായിരിക്കും വെള്ളം നല്‍കുക. വെള്ളം വില്‍ക്കുമ്പോള്‍ രണ്ട് രൂപ കണ്ടക്ടര്‍ക്കും ഒരു രൂപ ഡ്രൈവര്‍ക്കും കമ്മീഷന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

വരും മാസങ്ങളില്‍ കടുത്ത ചൂടാണ് വരുന്നതെന്നും വെള്ളമില്ലാതെ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിക്കായി ഏതെങ്കിലും കമ്പനികളെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പഴയ ഡ്രൈവേഴ്‌സ് യൂണിയന്‍ പ്രസിഡന്റിന്റെ മകനായത് കൊണ്ട് ഡ്രൈവര്‍ക്കും ഒരു രൂപ കിട്ടട്ടേയെന്ന് കരുതിയെന്നും മന്ത്രി തമാശരൂപേണ പറഞ്ഞു.

കെഎസ്ആര്‍ടിസിയില്‍ ഭക്ഷണം നല്‍കുന്ന പദ്ധതിയും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ് ക്ലാസ് ബസ് നേരത്തെ ഉദ്ഘാടനം പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് വരുന്നതിനാലാണ് നേരത്തെ ഉദ്ഘാടനം പ്രഖ്യാപിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Ganesh Kumar says bottled water will be available in KSRTC

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ധന നിയന്ത്രണ സ്വിച്ച് തകരാറിലായി; ലണ്ടന്‍-ബംഗളൂരു എയര്‍ ഇന്ത്യ ബോയിങ് വിമാനം നിലത്തിറക്കി

ഇഗ്നോ ജനുവരി സെഷൻ പ്രവേശനം: അപേക്ഷാ തീയതി ഫെബ്രുവരി 15 വരെ നീട്ടി

വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്ക് ഏഴ് വര്‍ഷം തടവ്; ബില്‍ രാഷ്ട്രപതിക്ക് അയച്ച് കര്‍ണാടക ഗവര്‍ണര്‍

'മകന് ന്യായവിചാരണ ലഭിക്കില്ല'; 'കാലം പറഞ്ഞ കഥ' സിനിമയുടെ റിലീസ് മാറ്റണം; ഹൈക്കോടതിയെ സമീപിച്ച് അഫാന്റെ പിതാവ്

മന്ത്രി സജി ചെറിയാനെതിരെയുള്ള ആരോപണം; ബിനു ചുള്ളിയിലിനെതിരെ കേസ്

SCROLL FOR NEXT