പ്രതികളെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ (Gang attacks) 
Kerala

ലഹരി പാർട്ടി, ​ഗുണ്ടാ വിളയാട്ടം; പൊലീസ് ജീപ്പുകൾ അടിച്ചു തകർത്തു; ഒടുവിൽ ബലം പ്രയോ​ഗിച്ച് കീഴടക്കൽ (വിഡിയോ)

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: നെല്ലങ്കരയില്‍ പൊലീസിനെ ആക്രമിച്ച ​ഗുണ്ടാ സംഘത്തെ പിടികൂടിയത് സാഹസികമായി. ​ഗുണ്ടകൾ വിളയാടിയതോടെ പൊലീസും ബലം പ്രയോ​ഗിക്കുകയായിരുന്നു. ആക്രമണം നടത്തിയ ആറ് പേരെയും പൊലീസ് ശക്തമായ ബലപ്രയോഗത്തിലൂടെയും സാഹസികവുമായാണ് കീഴടക്കിയത്. ആക്രമണത്തിലും പൊലീസുദ്യോഗസ്ഥരുടെ ബലപ്രയോഗത്തിലും പരിക്കേറ്റ പ്രതികളെ മെഡിക്കല്‍ കോളജിൽ ചികിത്സയ്ക്കായി എത്തിച്ചു.

പ്രതിയായ ബ്രഹ്മജിത്തിന്റെ കൈയ്ക്ക് ഒടിവ് സംഭവിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍ അറിയിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ ജയന്‍, സിവില്‍ പൊലീസ് ഓഫീസര്‍ അജു എന്നിവർക്കും പരിക്കേറ്റു.

ഒല്ലൂക്കര സ്വദേശികളായ കാട്ടുപറമ്പില്‍ മുഹമ്മദ് അല്‍ത്താഫ് (34), കാട്ടുപറമ്പില്‍ അല്‍ അഹദില്‍ (18), നെല്ലിക്കുന്ന് സ്വദേശിയായ പുത്തൂര്‍ തറയില്‍ വീട്ടില്‍ ഇവിന്‍ ആന്റണി (24), മൂര്‍ക്കനിക്കര സ്വദേശിയായ പടിഞ്ഞാറേ വീട്ടില്‍ ബ്രഹ്മജിത്ത് (22), നെല്ലിക്കുന്ന് സ്വദേശിയായ പുത്തൂര്‍ തറയില്‍ വീട്ടില്‍ ആഷ്മിര്‍ ആന്റണി (24), ചെമ്പൂകാവ് സ്വദേശിയായ മറിയ ഭവനിലെ ഷാര്‍ബല്‍ (19) എന്നിവരെയാണ് മണ്ണുത്തി പൊലീസ് അറസ്റ്റു ചെയ്തത്.

കുറച്ചുപേര്‍ വീടിനടുത്ത് മദ്യപിച്ച് പരസ്പരം അക്രമം നടത്തുന്നു എന്ന് എമര്‍ജന്‍സി നമ്പരായ 112ലേക്ക് പ്രതികളിലൊരാളുടെ അമ്മ വിളിച്ചതിനെ തുടര്‍ന്ന് 15 മിനിറ്റിനുള്ളില്‍ കണ്‍ട്രോള്‍ റൂം വാഹനം സംഭവ സ്ഥലത്തെത്തി. പിന്നാലെ കണ്‍ട്രോള്‍ റൂം വാഹനത്തിനു നേരേയും പൊലീസുദ്യോഗസ്ഥരേയും പ്രതികള്‍ ആക്രമിക്കുകയായിരുന്നു.

ലഹരി പാര്‍ട്ടിയ്ക്കിടെയാണ് ഗുണ്ടകള്‍ പൊലീസിനെ ആക്രമിച്ചത്. മൂന്ന് പൊലീസ് ജീപ്പുകളും ​ഗുണ്ടകൾ അടിച്ചു തകര്‍ത്തു. കൊലക്കേസ് പ്രതിയാണ് ഇവരുടെ തലവൻ ബ്രഹ്മജിത്ത്.

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. കമ്പിപ്പാരയും പട്ടിക വടികളുമായിട്ടായിരുന്നു ആക്രമണം. ആദ്യ വാഹനത്തിലെത്തിയ പൊലീസ് സംഘത്തെ ഗുണ്ടകള്‍ ആക്രമിച്ചു. പിന്നീടെത്തിയ രണ്ട് പൊലീസ് വണ്ടിക്ക് നേരെയും ആക്രമണം ഉണ്ടായി. കൂടുതല്‍ പൊലീസ് സംഘമെത്തിയാണ് ബ്രഹ്മജിത്ത് ഉള്‍പ്പെടെയുള്ള ആറ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.

Gang attacks: The arrest of the gang of goons who attacked the police in Nellankara was a daring act. The police also resorted to force as the goons became agitated.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT