ജോർജ് എം തോമസ്/ ഫെയ്‌സ്‌ബുക്ക് 
Kerala

ജോര്‍ജ് എം തോമസിന് തിരിച്ചടി; 5.75 ഏക്കര്‍ മിച്ചഭൂമിയായി കണ്ടുകെട്ടാന്‍ ഉത്തരവ്; വീട് ഉള്‍പ്പെടുന്ന 35 സെന്റ് ഒഴിവാക്കി

ജോര്‍ജ് എം തോമസും കുടുംബംഗങ്ങളും 16 ഏക്കര്‍ കൈവശം വച്ചതായി ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തിയിരുന്നു. 

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മിച്ചഭൂമി കേസില്‍ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായിരുന്ന ജോര്‍ജ് എം തോമസിന് തിരിച്ചടി. കൈവശം വച്ച 5.75 ഏക്കര്‍ ഭുമി കണ്ടുകെട്ടാന്‍ ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടു. ജോര്‍ജ് എം തോമസും കുടുംബംഗങ്ങളും 16 ഏക്കര്‍ കൈവശം വച്ചതായി ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തിയിരുന്നു. 

മിച്ചഭൂമി കേസില്‍ ജോര്‍ജ് എം തോമസിനെതിരേ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും വിധി നടപ്പാക്കാത്ത പശ്ചാത്തലത്തില്‍ സ്വകാര്യവ്യക്തി ലാന്‍ഡ് ബോര്‍ഡ് കമ്മിഷണര്‍ക്ക് പരാതിനല്‍കുകയായിരുന്നു. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ പരിശോധിച്ച് കേസ് എത്രയും പെട്ടെന്ന് തീര്‍പ്പാക്കണമെന്നായിരുന്നു കമ്മിഷണറുടെ നിര്‍ദേശം. അതിനുശേഷം ലാന്‍ഡ് ബോര്‍ഡ് നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നു. ആ കേസിലാണ് ഉത്തരവ്. 

ജോര്‍ജ് എം തോമസ് നിര്‍മിച്ച പുതിയ വീട് മിച്ചഭൂമിയലാണെങ്കിലും അത് നില്‍ക്കുന്ന സ്ഥലം ഒഴിവാക്കിയാണ് ലാന്‍ഡ് ബോര്‍ഡ് ഉത്തരവ്. ജോര്‍ജ് എം തോമസിന്റെ സഹോദരന്‍ കൈവശം വച്ച  ആറ് ഏക്കര്‍ ഭുമിയും മിച്ചഭുമിയായി കണ്ടെത്തിയിട്ടുണ്ട്. ആ സ്ഥലം കുടിയാന്‍മാര്‍ എത്തുകയാണെങ്കില്‍ അവര്‍ക്ക് തിരികെ ഏല്‍പ്പിക്കണമെന്നും താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടു.  ആ ഉത്തരവ് തഹസില്‍ദാര്‍ക്ക് കൈമാറും. ലാന്‍ഡ് ബോര്‍ഡിന്റെ ഉത്തരവിനെതിരെ ജോര്‍ജ് എം തോമസ് ഹൈക്കോടതിയെ സമീപിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി