ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിൽ ഉയർന്ന ഭീമൻ ലോകകപ്പ് മാതൃക 
Kerala

20 അടിയോളം ഉയരം, 500 കിലോ ഇരുമ്പില്‍ തീര്‍ത്ത ഭീമന്‍ ലോകകപ്പ് മാതൃക; കൗതുകക്കാഴ്ച- വിഡിയോ

നാട്ടുകാര്‍ക്ക് കൗതുകമായി ആദിച്ചനല്ലൂര്‍ പഞ്ചായത്തില്‍ ഭീമന്‍ ലോകകപ്പ് മാതൃക

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊല്ലം: നാട്ടുകാര്‍ക്ക് കൗതുകമായി ആദിച്ചനല്ലൂര്‍ പഞ്ചായത്തില്‍ ഭീമന്‍ ലോകകപ്പ് മാതൃക. ലോകകപ്പ് ഫുട്‌ബോളിനെ വരവേറ്റ് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് അവബോധം നല്‍കി ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിന് മുന്നിലാണ് കൂറ്റന്‍ ലോകകപ്പ് മാതൃക സ്ഥാപിച്ചത്.

വൈസ് പ്രസിഡന്റ് ജെ സരസ്വതി അധ്യക്ഷത വഹിച്ച ഈ ലോകകപ്പ് മാതൃകയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിനോക്കി എഡ്വേര്‍ഡ് നിര്‍വഹിച്ചു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊലീസ് സബ് ഇന്‍സ്പെക്ടര്‍ സുജിത് ലഹരി വിരുദ്ധ സന്ദേശം നല്‍കി. ചടങ്ങില്‍ ജനപ്രതിനിധികളായ രോഹിണി, ബിജി, ബിന്ദു, ബിനോയ്, മിനി, നിസാര്‍, സുധാഭായ്, ഷാജി ലൂക്കോസ്, ഷീജ, ലതിക, ശ്രീലാല്‍, രഘു നാഥന്‍ പിള്ള, ഷിജില, സന്ധ്യ, കലജദേവി, രൂപേഷ്, തസ്ബീന, സാജന്‍, അജ്മീര്‍ എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് പരിധിയിലെ 11 സ്‌കൂളുകള്‍ക്ക് ഫുട്‌ബോള്‍ വിതരണം ചെയ്തു.

കേരളത്തിലെ തന്നെ ഏറ്റവും വലിയ ലോകകപ്പ് മാതൃക ആണ് ഇത്. ഏകദേശം 500 കിലോ ഇരുമ്പില്‍ നിര്‍മിച്ച ഈ മാതൃകയില്‍ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകളാണ് നിറച്ചിരിക്കുന്നത്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാന്‍ വേണ്ടിയാണ് ഗ്രാമപഞ്ചായത്ത് ഈ മാതൃക സ്ഥാപിച്ചത്.

കാനറാ ബാങ്ക് ആദിച്ചനല്ലൂര്‍, ഹോളിക്രോസ്സ് ഹോസ്പിറ്റല്‍, സംസം മെറ്റല്‍സ്, പഞ്ചായത്തിലെ കോണ്‍ട്രാക്‌റ്റേഴ്‌സ് എന്നിവരുടെ സഹകരണത്തോടെ സ്ഥാപിച്ച ഈ മാതൃകയ്ക്ക് ഏകദേശം 20 അടിയോളം ഉയരം ഉണ്ട്. പഞ്ചായത്ത് പരിധിയിലെ സ്‌കൂളുകള്‍ക്ക് അല്‍മാസ് ഫുട്‌ബോളുകള്‍ സ്‌പോണ്‍സര്‍ ചെയ്തു. ആദിച്ചനല്ലൂര്‍ പഞ്ചായത്തിലെ ഷിബു, മനോഹരന്‍, ശിവശങ്കര പിള്ള എന്നീ കലാകാരന്‍മാരുടെ കരവിരുതില്‍ രണ്ട് ആഴ്ച കൊണ്ട് ആണ് ഈ കൂറ്റന്‍ മാതൃക പൂര്‍ത്തിയായത്.

പഞ്ചായത്തിന് അകത്തു നിന്നും പുറത്തു നിന്നും നിരവധി ആളുകളാണ് ഈ മാതൃക കാണാന്‍ എത്തുന്നത്. ഫുട്‌ബോള്‍ വരവ് അറിയിച്ചു കൊണ്ട് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആവേശം പകര്‍ന്നു കൊണ്ട് ലഹരി മുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് സന്ദേശം നല്‍കികൊണ്ട് പ്ലാസ്റ്റിക് കുപ്പികളും ഇരുമ്പ് കമ്പികളും ഉപയോഗിച്ച് നിര്‍മിച്ച ലോകകപ്പ് മാതൃക നാട്ടുകാര്‍ക്ക് വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന കാഴ്ചയാണ്. വേള്‍ഡ് കപ്പ് കഴിഞ്ഞു ലോകകപ്പ് മാതൃക ലേലം ചെയ്തു കിട്ടുന്ന തുക പഞ്ചായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളുടെ പഠനചെലവിനു കൊടുക്കാന്‍ ആണു പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം.

giant World Cup model, 20 feet tall and made of 500 kg of iron; a fascinating sight - video

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിപ ഭീതി ഒഴിഞ്ഞു: സമ്പര്‍ക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി, എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല

പൃഥ്വിരാജ്, ദുല്‍ഖര്‍, ഫഹദ്, നിവിന്‍ പോളി, ഇവരാരും അമ്മ യോഗത്തിന് വരാറില്ല; അവരെ ഓർത്തെങ്കിലും വരണം: ഷോബി തിലകന്‍

ബ്രസീലിനെ ജയിപ്പിച്ച ആ 'മാജിക്ക് പാസ്'! 44 വർഷം ആർക്കും സാധിച്ചില്ല; അസിസ്റ്റിൽ ​​'പുപ്പുലി' ഗ്വിമാരെസ്

ഭക്ഷണത്തിന് രുചി പോരാ, പാചകക്കാരനെ മര്‍ദിച്ച് ഐപിഎല്‍ താരം; കേസ്

ഐടി ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം, ഓഹരി വിപണിയില്‍ ഇന്നും നഷ്ടം; രൂപ 14 പൈസ ഇടിഞ്ഞു