ഓണ്‍ലൈന്‍ ഗെയിമിങ്ങിന്റെ പേരില്‍ പുതിയ തട്ടിപ്പ് കേരള പൊലീസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
Kerala

'ലിങ്കില്‍ കയറുമ്പോള്‍ ഗിഫ്റ്റ് ബോക്‌സ്', ഓണ്‍ലൈന്‍ ഗെയിമിങ്ങിന്റെ പേരില്‍ പുതിയ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്

ഓണ്‍ലൈന്‍ ഗെയിമിങിന്റെ പേരില്‍ പുതിയ തരം തട്ടിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഓണ്‍ലൈന്‍ ഗെയിമിങിന്റെ പേരില്‍ പുതിയ തരം തട്ടിപ്പ്. ഗെയിം കളിക്കാന്‍ വേണ്ടി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യിപ്പിക്കുകയും തുടര്‍ന്ന് ഗെയിമിങ്ങ് സൈറ്റില്‍ കയറാന്‍ ലിങ്ക് അയച്ചുകൊടുത്തും തുടങ്ങുന്ന തട്ടിപ്പില്‍ വീഴരുതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.

'ലിങ്കില്‍ കയറുമ്പോള്‍ ഗിഫ്റ്റ് ബോക്‌സ് ലഭിക്കുകയും അതില്‍നിന്നു ഗോള്‍ഡന്‍ റിങ്, ഡയമണ്ട് നെക്ലസ് തുടങ്ങിയവ ഓഫര്‍ വിലയില്‍ ലഭിച്ചു എന്ന സന്ദേശം കിട്ടുന്നു. തുടര്‍ന്ന് പണം കൊടുത്ത് ഗിഫ്റ്റ് വാങ്ങിക്കഴിയുമ്പോള്‍ നല്ലൊരു ലാഭത്തില്‍ തന്നെ ആ സൈറ്റില്‍ വില്‍ക്കാന്‍ തട്ടിപ്പുകാര്‍ സഹായിക്കുന്നു . കിട്ടിയ ലാഭ കണക്കുകള്‍ കാണിച്ചുകൊണ്ട് വലിയ വിലയുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നു. ലക്ഷങ്ങള്‍ വിലയുള്ള സാധനങ്ങള്‍ വാങ്ങാന്‍ പണം നല്‍കി കഴിയുമ്പോള്‍ വില്‍ക്കാന്‍ ആളെ കിട്ടാതെ ആകുന്നു. പണം തിരിച്ചു കിട്ടാതെ ആകുമ്പോള്‍ ആണ് പറ്റിക്കപ്പെട്ടു എന്നുള്ള കാര്യം തിരിച്ചറിയുന്നത്. പോയ പണം തിരിച്ചു ചോദിക്കുമ്പോള്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി ലക്ഷങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടുന്നു. ഇത്തരം തട്ടിപ്പുകളില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കുക.'- കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്:

ഓണ്‍ലൈന്‍ ഗെയിമിങിന്റെ പേരില്‍ പുതിയതരം തട്ടിപ്പ്. ഗെയിം കളിക്കാന്‍ വേണ്ടി വാട്‌സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യിപ്പിക്കുകയും തുടര്‍ന്ന് ഗെയിം സൈറ്റില്‍ കയറാന്‍ ഒരു ലിങ്ക് അയച്ചുകൊടുക്കുകയും ചെയ്യുന്നു.

ലിങ്കില്‍ കയറുമ്പോള്‍ ഗിഫ്റ്റ് ബോക്‌സ് ലഭിക്കുകയും അതില്‍നിന്നു ഗോള്‍ഡന്‍ റിങ്, ഡയമണ്ട് നെക്ലസ് തുടങ്ങിയവ ഓഫര്‍ വിലയില്‍ ലഭിച്ചു എന്ന സന്ദേശം കിട്ടുന്നു . തുടര്‍ന്ന് പണം കൊടുത്ത് ഗിഫ്റ്റ് വാങ്ങിക്കഴിയുമ്പോള്‍ നല്ലൊരു ലാഭത്തില്‍ തന്നെ ആ സൈറ്റില്‍ വില്‍ക്കാന്‍ തട്ടിപ്പുകാര്‍ സഹായിക്കുന്നു .

കിട്ടിയ ലാഭ കണക്കുകള്‍ കാണിച്ചുകൊണ്ട് വലിയ വിലയുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നു. ലക്ഷങ്ങള്‍ വിലയുള്ള സാധനങ്ങള്‍ വാങ്ങാന്‍ പണം നല്കി കഴിയുമ്പോള്‍ വില്‍ക്കാന്‍ ആളെ കിട്ടാതെ ആകുന്നു. പണം തിരിച്ചു കിട്ടാതെ ആകുമ്പോള്‍ ആണ് പറ്റിക്കപ്പെട്ടു എന്നുള്ള കാര്യം തിരിച്ചറിയുന്നത്. പോയ പണം തിരിച്ചു ചോദിക്കുമ്പോള്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി ലക്ഷങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടുന്നു. ഇത്തരം തട്ടിപ്പുകളില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കുക.

തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് അതിന് അവസരം നല്‍കാതെ വിവേകത്തോടെ പെരുമാറുന്നതാണ്.

ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറില്‍ സൈബര്‍ പൊലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.www.cybercrime.gov. in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

അച്ഛന് രണ്ട് ഭാര്യമാരുണ്ടെന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടില്ല, അത് അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങള്‍: ഷോബി തിലകന്‍

'ഓരോ വഴിപാടിനും ഒരു അർത്ഥമുണ്ടായിരുന്നു'; സീമന്തം ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച് സാമന്ത

'ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തിദിനം'; പുലര്‍ച്ചെ 6 മണിക്ക് ഒറാക്കിളിന്റെ മെയില്‍, വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍

5000 രൂപ വരെ ഗ്യാരണ്ടീഡ് പെന്‍ഷന്‍, 35 വയസുകാരന്‍ മാസം എത്ര അടയ്ക്കണം?; അറിയാം സര്‍ക്കാര്‍ സ്‌കീം