പ്രതീകാത്മക ചിത്രം 
Kerala

പ്രണയത്തില്‍ നിന്ന് പിന്മാറിയതിന് 17കാരിക്ക് ക്രൂരമര്‍ദ്ദനം, നെറ്റിയില്‍ കല്ല് കൊണ്ട് ഇടിച്ചു; മുന്‍സുഹൃത്ത് അടക്കം രണ്ടുപേര്‍ പിടിയില്‍ 

പ്രണയത്തില്‍ നിന്ന് പിന്മാറിയതിന് 17കാരിയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ മുന്‍സുഹൃത്ത് അടക്കം രണ്ടുപേര്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പ്രണയത്തില്‍ നിന്ന് പിന്മാറിയതിന് 17കാരിയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ മുന്‍സുഹൃത്ത് അടക്കം രണ്ടുപേര്‍ അറസ്റ്റില്‍. മുന്‍സുഹൃത്തായ അയ്യപ്പന്‍, ഇയാളുടെ സുഹൃത്ത് റിജോമോന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ചന്ദ്രവേലിപടിയില്‍വെച്ച് പെണ്‍കുട്ടിയെ ആക്രമിച്ചു എന്നതാണ് കേസ്.

തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന 17കാരിയെ ബൈക്കിലെത്തിയ ഇരുവരും തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചെന്നായിരുന്നു പരാതി. പ്രണയത്തില്‍നിന്ന് പെണ്‍കുട്ടി പിന്മാറിയതാണ് അയ്യപ്പനെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞ ഇരുവരും കുട്ടിയുടെ മുഖത്തടിച്ചു. അടിയേറ്റ് പെണ്‍കുട്ടി നിലത്തുവീണതോടെ കഴുത്തിലും നെഞ്ചിലും ചവിട്ടി. നെറ്റിയില്‍ കല്ലുകൊണ്ടിടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT