53 കാരന്‍ വീട്ടില്‍ മരിച്ച നിലയില്‍ പ്രതീകാത്മക ചിത്രം
Kerala

മോശമായി നോക്കിയെന്ന് പെണ്‍കുട്ടിയുടെ പരാതി; പൊലീസ് എത്തിയപ്പോള്‍ 53 കാരന്‍ വീട്ടില്‍ മരിച്ച നിലയില്‍, തലയിൽ മുറിവ്

ഇന്ന് രാവിലെ ഏഴു മണിയോടെയാണ് സന്തോഷിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ തണ്ണീര്‍മുക്കത്ത് മധ്യവയസ്‌കനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തണ്ണീര്‍മുക്കം പഞ്ചായത്ത് 14-ാം വാര്‍ഡ് വെറുങ്ങില്‍ച്ചുവട് പടിഞ്ഞാറ് വേലിക്കകത്ത് വീട്ടില്‍ സന്തോഷാണ് (53) മരിച്ചത്. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് സന്തോഷിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സന്തോഷിന്റെ തലയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ട്. വീടിന്റെ വാതില്‍ തുറന്ന നിലയിലായിരുന്നു. മുറിക്കു സമീപത്തുനിന്ന് മുളക്കഷ്ണവും കണ്ടെത്തിയിട്ടുണ്ട്. ഭാര്യയും മക്കളുമായി പിണങ്ങി ഒറ്റയ്ക്കാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. സമീപവാസികളുമായും അടുത്ത ബന്ധം ഉണ്ടായിരുന്നില്ല.

മോശമായി നോക്കിയെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടി സന്തോഷിനെതിരെ മുഹമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് സന്തോഷിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ സന്തോഷ് ഹാജരായില്ല. ഇതേത്തുടര്‍ന്ന് രാവിലെ പൊലീസ് വീട്ടിലെത്തിയപ്പോഴാണ് സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

Girl complains of being leered at; 53-year-old man found dead at home

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിനിമം ചാര്‍ജ് 15 രൂപയാക്കണം; സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

18 ഓവർ, 12 മെയ്ഡ‍ൻ, 20 റൺസ്, 5 വിക്കറ്റ്! ഇം​ഗ്ലീഷ് കൗണ്ടിയിൽ ടീമിന് കൂറ്റൻ ജയം സമ്മാനിച്ച് ഇന്ത്യൻ ടീം 'തഴഞ്ഞ' സ്പിന്നർ

കൈപമംഗലം ദുരന്തം: പരസ്പരം പഴിചാരുന്നത് ഒളിച്ചോട്ടം; എൻഎച്ച്എഐക്ക് കർശന മുന്നറിയിപ്പ് നൽകി; സുരേഷ് ഗോപി

അടുക്കള വൃത്തിയാക്കുമ്പോൾ മറന്നുപോകുന്ന 10 ഇടങ്ങൾ, രോഗാണുക്കൾ ഒളിഞ്ഞിരിക്കുന്നത് ഇവിടെ

KITTS: കിറ്റ്‌സിൽ പ്രൊഫസർ, റിസർച്ച് അസോസിയേറ്റ് ഒഴിവുകൾ; അവസാന തീയതി സെപ്റ്റംബർ 9