അഞ്ജുശ്രീ പാർവതി 
Kerala

കുഴിമന്തി കഴിച്ച് കാസർകോട് പെൺകുട്ടി മരിച്ചു; വീണ്ടും വില്ലനായി ഭക്ഷ്യവിഷബാധ

ഹോട്ടലിൽ നിന്ന് വാങ്ങിയ കുഴിമന്തി കഴിച്ച് കാസർകോട് സ്വദേശി അഞ്ജുശ്രീ പാർവതി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കാസർകോട്: സംസ്ഥാനത്ത് ഭക്ഷവിഷബാധയേറ്റ് വീണ്ടും മരണം. ഹോട്ടലിൽ നിന്ന് വാങ്ങിയ കുഴിമന്തി കഴിച്ച കാസർകോട് സ്വദേശിയായ അഞ്ജുശ്രീ പാർവതിയാണ് മരിച്ചത്. മം​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം

പുതുവത്സര ദിനത്തിൽ ഓൺലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതിന് ശേഷമാണ് അഞ്ജുശ്രീക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. റൊമൻസിയ എന്ന ഹോട്ടലിൽ നിന്നാണ് കുഴിമന്തി പാഴ്സൽ വാങ്ങിയത്. ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് കാസർകോട് തന്നെയുള്ള സ്വകാര്യ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചു. പിന്നീട് നില ​ഗുരുതരമായതിനെത്തുടർന്നാണ് മം​ഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. 

സംസ്ഥാനത്ത് ആറ് ദിവസത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് രണ്ടാമത്തെ മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സ് രശ്മി രാജ് (33) മരിച്ചത്. ഈ സംഭവത്തെത്തുടർന്ന് സംസ്ഥാനത്തുടനീളം പരിശോധനകൾ കർശനമാക്കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT