girl from the Muslim community makes her debut in Kathakali 
Kerala

കഥകളിയില്‍ മുസ്ലീം സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടി അരങ്ങേറ്റം കുറിക്കുന്നു; കലാമണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യം- വിഡിയോ

കലാമണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കഥകളിയില്‍ മുസ്ലീം സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടി അരങ്ങേറ്റം കുറിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കലാമണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കഥകളിയില്‍ മുസ്ലീം സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടി അരങ്ങേറ്റം കുറിക്കുന്നു. രണ്ടര വര്‍ഷ പഠനത്തിനു ശേഷമാണ് കൊല്ലം ജില്ലയിലെ അഞ്ചില്‍ പനച്ചവിള തേജസില്‍ വീട്ടില്‍ നിസ്സാം അമ്മാസിന്റെയും അനീസയുടെയും മകള്‍ സാബ്രി അരങ്ങേറുന്നത്. തെക്കന്‍ ശൈലിയിലായിരുന്നു പരിശീലനം.

അഞ്ചല്‍ ഇടമുളക്കല്‍ ഗവണ്‍മെന്റ് ജവഹര്‍ ഹൈസ്‌കൂളില്‍ നിന്ന് ഏഴാം തരം കഴിഞ്ഞാണ് സാബ്രി കലാമണ്ഡലത്തില്‍ എത്തുന്നത്. ചെറുപ്പം മുതലേ കഥകളിയോടും കഥകളി വേഷത്തോടും ഇഷ്ടം കൂടിയ സാബ്രിയുടെ ചിരകാല സ്വപ്നമാണ് പൂവണിയുന്നത്. പരിസ്ഥിതി ഫോട്ടോഗ്രാഫറായ പിതാവ് കഥകളി ചിത്രങ്ങള്‍ പകര്‍ത്താന്‍ കാമറയുമായി കഥകളി നടക്കുന്ന സ്ഥലങ്ങളില്‍ എത്തുമ്പോള്‍, പിതാവിനോടൊപ്പം പാതിരാവോളം കൂടെയുണ്ടായിരുന്ന മകളുടെ ആഗ്രഹം മനസ്സിലാക്കി കലാമണ്ഡലം അധ്യാപകന്‍ കൂടിയായ കൊല്ലം ചടയമംഗലം സ്വദേശി ആരോമല്‍ സാബ്രിയെ പരിശീലനത്തിന് പ്രേരിപ്പിക്കുകയായിരുന്നു.

രണ്ടുവര്‍ഷം പരിശീലനം നടത്തിയതിനുശേഷം ആണ് കലാമണ്ഡലത്തില്‍ എത്തിയത്. കലാമണ്ഡലത്തില്‍ എട്ടാം ക്ലാസില്‍ ആദ്യമായി കയറുമ്പോള്‍ കഥകളിയുടെ കുലപതി കലാമണ്ഡലം ഗോപി ആശാനാണ് ആദ്യപാഠം ചൊല്ലിക്കൊടുത്തത്. രണ്ടര വര്‍ഷങ്ങള്‍ക്കു മുമ്പ് ആചാര്യ സന്നിധി എന്ന പേരില്‍ ആശാന്‍ ആദ്യമുദ്രകള്‍ പകര്‍ന്നു നല്‍കിയതിനുശേഷം ആണ് പിന്നീടുള്ള ഓരോ മുദ്രകള്‍ അധ്യാപകര്‍ പഠിപ്പിച്ചു നല്‍കിയത്.

അരങ്ങേറ്റം കുറിക്കാന്‍ സഹപാഠികളായ മൂന്നു പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളും ഉണ്ട്. പുറപ്പാട് ആണ് അവതരിപ്പിക്കുക. ക്ലാസ് അധ്യാപകന്‍ കലാമണ്ഡലം അനില്‍കുമാറിന്റെയും മറ്റുആശാന്മാരുടെയും ശിക്ഷണത്തില്‍ അവസാനവട്ട പരിശീലനത്തിലാണ് ഇവര്‍.

girl from the Muslim community makes her debut in Kathakali; a first in the history of Kalamandalam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം അവസാനിച്ചെന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ എങ്ങനെ ആചാരത്തോട് സ്‌നേഹം വന്നു?, കേസെടുത്തതില്‍ എല്ലാവരും ചിരിക്കുന്നു'

ഇനി ടോള്‍പ്ലാസകളില്‍ നിര്‍ത്തേണ്ട, 80 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാം; എഐ അധിഷ്ഠിത സംവിധാനം അടുത്തവര്‍ഷം

മരണമുണ്ടാകില്ല, 2039 ആകുന്നതോടെ അമരത്വം കൈവരിക്കുമെന്ന് ബ്രയാൻ ജോൺസൺ

'സ്വര്‍ഗത്തിലെ മാലാഖക്കുഞ്ഞ്, വളരെ നേരത്തെ ഞങ്ങളെ വിട്ടു പോയി'; മകളെയോര്‍ത്ത് ഇന്നും നീറുന്ന ചിത്ര

എസ്‌ഐആര്‍ നീട്ടാന്‍ കേരളം തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കണം; അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് സുപ്രീംകോടതി

SCROLL FOR NEXT