ആലപ്പുഴ മെഡിക്കൽ കോളജ് ഫയൽ
Kerala

ആലപ്പുഴയില്‍ പനി ബാധിച്ച് മരിച്ച പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണി; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

നാലുദിവസം മുന്‍പാണ് പെണ്‍കുട്ടിയെ പനിയെ തുടര്‍ന്ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പതിനേഴുവയസുകാരി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് പോസ്റ്റ്‌മോര്‍ട്ട്. പെണ്‍കുട്ടി അമിതമായി മരുന്നുകഴിച്ചതായും സംശയമുണ്ട്. അസ്വാഭാവിക മരണത്തിന് അടൂര്‍ പൊലീസ് കേസ് എടുത്തു.

നാലുദിവസം മുന്‍പാണ് പെണ്‍കുട്ടിയെ പനിയെ തുടര്‍ന്ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെയാണ് പെണ്‍കുട്ടി മരിച്ചത്.

മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തു വന്നത്. കിഡ്‌നിക്കും തകരാര്‍ സംഭവിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി അടൂര്‍ പൊലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് പ്രതികാരം ചെയ്യാനാണോ? മുഖ്യമന്ത്രി പ്രതികാരദാഹിയായി മാറുന്നു'

'ചില സമയം മോശമാണെന്ന് പറയാൻ കഴിയുന്നത് എങ്ങനെയാണ് ? എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് ഈ ആറ് വർഷം'; മിഷ്കിൻ

പ്രമോഷണല്‍ കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും വിലക്ക്; നിയമം ലംഘിച്ചാല്‍ വന്‍ പിഴ

'ഇരട്ട ഗോള്‍'... അച്ഛന്റെ 'Mauuu' ആഘോഷം അനുകരിച്ച് 'റൊണാള്‍ഡോ ജൂനിയര്‍'! (വിഡിയോ)

‘ഒരു റിലേഷൻഷിപ്പ് കൂടി നൽകുന്ന സമ്മർദം താങ്ങേണ്ടെന്ന് കരുതി’; പ്രണയത്തെക്കുറിച്ച് നിഖില വിമൽ