Karipur International Airport ഫയല്‍ ചിത്രം
Kerala

മതിപ്പുവില 1.65 കോടി , വിമാനത്താവളത്തിലെ ചവറ്റുകുട്ടയില്‍ 1.7 കിലോ സ്വര്‍ണ മിശ്രിതം

ശുചീകരണത്തൊഴിലാളികളാണ് ചവറ്റുകൊട്ടയില്‍ നിന്നും സ്വര്‍ണം അടങ്ങിയ പായ്ക്കറ്റ് കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍. രാജ്യാന്തര ടെര്‍മിനലിലെ ആഗമന ഹാളിലെ ചവറ്റുകുട്ടയില്‍ നിന്നാണ് സ്വര്‍ണ മിശ്രിതം കണ്ടെത്തിയത്. 1.7 കിലോ വരുന്ന സ്വര്‍ണ സംയുക്തത്തിന് 1.65 കോടി രൂപ വില മതിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ശുചീകരണത്തൊഴിലാളികളാണ് ചവറ്റുകൊട്ടയില്‍ നിന്നും സ്വര്‍ണം അടങ്ങിയ പായ്ക്കറ്റ് കണ്ടെത്തിയത്. സ്വര്‍ണ സാന്നിധ്യം കണ്ടെത്തിയതോടെ കസ്റ്റംസ് സ്വര്‍ണം കസ്റ്റഡിയിലെടുക്കുകയായിരുന്നു. കണ്ടെടുത്ത മിശ്രിതം വേര്‍തിരിച്ചപ്പോള്‍ ഒന്നര കിലോഗ്രാമോളം സ്വര്‍ണമാണ് ലഭിച്ചത്.

ദുബായില്‍ നിന്നെത്തിയ യാത്രക്കാരനാണ് സ്വര്‍ണം പേക്ഷിച്ചതെന്നാണ് സംശയം. പിടിക്കപ്പെടുമെന്നു കരുതി ഉപേക്ഷിച്ചതോ, ജീവനക്കാരെ സ്വാധീനിച്ച് പുറത്തു കടത്താന്‍ ലക്ഷ്യമിട്ട് ഒളിപ്പിചതോ ആകാനാണ് സാധ്യത. സംഭവത്തില്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷണം ആരംഭിച്ചു.

Gold found abandoned in Karipur International Airport. The gold mixture was found in a trash can in the arrival hall of the international terminal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ഉംറ വിസയിൽ നിർണ്ണായക മാറ്റവുമായി സൗദി അറേബ്യ

ചരിത്രമെഴുതാന്‍ ഒറ്റ ജയം! കന്നി ലോകകപ്പ് കിരീടത്തിനായി ഹര്‍മന്‍പ്രീതും പോരാളികളും

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

SCROLL FOR NEXT