കോണ്‍ഗ്രസ് ഭരിക്കുന്ന മല്ലപ്പള്ളി കാര്‍ഷികബാങ്കില്‍ ഒരുകോടിയലധികം രൂപയുടെ സ്വര്‍ണപണയ തട്ടിപ്പ് 
Kerala

കോണ്‍ഗ്രസ് ഭരിക്കുന്ന മല്ലപ്പള്ളി കാര്‍ഷികബാങ്കില്‍ ഒരുകോടിയലധികം രൂപയുടെ സ്വര്‍ണപണയ തട്ടിപ്പ്; പരാതി

തട്ടിപ്പിന്റെ വ്യാപ്തി ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഭരണസമിതിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

പത്തനംതിട്ട: കോണ്‍ഗ്രസ് ഭരിക്കുന്ന മല്ലപ്പള്ളി കാര്‍ഷിക വികസന ബാങ്കില്‍ ഒരുകോടിയലധികം രൂപയുടെ സ്വര്‍ണപണയ തിരിമറി. സഹകരണ വകുപ്പിന്റെ പരിശോധനയിലാണ് തിരിമറി കണ്ടെത്തിയത്. പണയസ്വര്‍ണം കൈക്കലാക്കി തിരിമറി നടത്തിയ ജീവനക്കാരനെതിരെ പൊലീസില്‍ പരാതി നല്‍കിയതായി ഭരണസമിതി അറിയിച്ചു

തട്ടിപ്പിന്റെ വ്യാപ്തി ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഭരണസമിതിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. സഹകരണ ബാങ്കിന്റെ പരിശോധന തുടങ്ങിയപ്പോള്‍ തന്നെ കുറച്ച് പേരുടെ പണയസ്വര്‍ണത്തിന്റെ കണക്കില്‍ പൊരുത്തക്കേട് കണ്ടതിനെ തുടര്‍ന്നാണ് കൂടുതല്‍ പരിശോധന നടത്തിയത്. അതിനിടെയാണ് ഒരുകോടിയലധികം രൂപയുടെ സ്വര്‍ണപണയ തിരിമറി കണ്ടെത്തിയത്.

ബാങ്കില്‍ പ്യൂണ്‍ തസ്തികയില്‍ ജോലി ചെയ്യുന്ന ജീവനക്കാരനെതിരെയാണ് ഭരണസമിതി പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പണയതിരിമറി തട്ടിപ്പ് ഇയാളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നാണ് പൊലീസ് പറയുന്നത്. ബാങ്കിലെ പണയസ്വര്‍ണം കൈകാര്യം ചെയ്യുന്നതില്‍ തിരിമറി നടത്താന്‍ ഒരു പ്യൂണിന് മാത്രം കഴിയില്ല. പണയസ്വര്‍ണത്തിന്റെ ചുമതല ബാങ്ക് സെക്രട്ടറിയുടെ അധികാര പരിധിയില്‍ വരുന്നതാണ്. അതുകൊണ്ടുതന്നെ ഈ തട്ടിപ്പില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളും.

തട്ടിപ്പു പുറത്തുവന്നതിന് പിന്നാലെ ബാങ്ക് അടിയന്തരമായി ഭരണസമിതി യോഗം വിളിച്ചിട്ടുണ്ട്. അതിനുശേഷം തീരുമാനം അറിയിക്കും. ബാങ്ക് മാനേജരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിക്കും. സ്വര്‍ണപണയ തിരിമറിയിലൂടെ തട്ടിയെടുത്ത പണം ഷെയര്‍മാര്‍ക്കറ്റുകളില്‍ നിക്ഷേപിച്ചതായാണ് വിവരം.

Gold loan fraud of over ₹1 crore at Congress-ruled Mallappally Agricultural Bank; complaint lodged

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാവേരി ജലതർക്കം: തമിഴ്നാടിന്റെ ഹർജികൾ തള്ളി സുപ്രീം കോടതി

പാത്രത്തിൽ അടച്ചുസൂക്ഷിച്ചാലും പയറിൽ പ്രാണികൾ കയറുന്നുണ്ടോ? കീടബാധ തടയാൻ ടിപ്സ്

'എന്റെ സമാധാനം കളയുന്ന ഒന്നിലേക്ക് ഞാനെന്തിന് പോകണം ? വിവാഹത്തിന് പിന്നാലെയല്ല, ശരിയായ ബന്ധത്തിനാണ് ഞാൻ പ്രാധാന്യം നൽകുന്നത്'

ധനുഷിന്റെ കരിയർ ബെസ്റ്റ്; 'ഒ.എം' ആദ്യദിനം നേടിയത് 13 കോടി, തകർത്തത് രായന്റെ റെക്കോർഡ്

യൂത്ത് കോൺഗ്രസ് പദയാത്ര: കണ്ണൂർ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം