അരിത ബാബു ഫെയ്സ്ബുക്ക്
Kerala

സമരത്തിനെത്തി, യൂത്ത് കോൺ​ഗ്രസ് നേതാവ് അരിത ബാബുവിന്റെ സ്വര്‍ണ മാലയും കമ്മലും മോഷണം പോയി

നിയമസഭാ മാർച്ചിനിടെ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സക്കെത്തിയപ്പോഴാണ് ആഭരണങ്ങൾ മോഷണം പോയത്, കന്റോൺമെന്റ് പൊലീസിൽ പരാതി നൽകി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സമരത്തിനു എത്തിയ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബുവിന്റെ സ്വര്‍ണ മാലയും കമ്മലും മോഷണം പോയതായി പരാതി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് മോഷണം നടന്നതെന്നു പരാതിയിൽ പറയുന്നു. സംഭവത്തിൽ അരിതാ ബാബു കന്റോൺമെന്റ് പൊലീസിലാണ് പരാതി നൽകിയത്. ഒന്നേകാൽ പവന്റെ ആഭരണങ്ങളാമ് നഷ്ടമായത്.

ചെവ്വാഴ്ച യുഡിഎഫ് യുവജന സംഘടനകളുടെ നിയമസഭാ മാർച്ചിനാണ് അരിതാ ബാബു തിരുവനന്തപുരത്തെത്തിയത്. മാർച്ചിനിടെ ജല പീരങ്കി പ്രയോ​ഗത്തിൽ അരിതയ്ക്കു പരിക്കേറ്റു. തളർന്നു വീണ അരിതയെ ഒപ്പമുണ്ടായിരുന്നു പ്രവർത്തകർ ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചു.

തലയ്ക്കു പരിക്കേറ്റതിനാൽ സിടി സ്കാൻ എടുക്കണമെന്നു ഡോക്ടർമാർ നിർദ്ദേശിച്ചു. സ്കാനിങിനു പോകവേ മാലയും കമ്മലുമുൾപ്പെടെയുള്ള ആഭരണങ്ങൾ മാറ്റണമെന്നു ആംബുലൻസ് ജീവനക്കാരാണ് ആവശ്യപ്പെട്ടത്. കൂടെയുണ്ടായിരുന്ന പ്രവർത്തകയുടെ കൈയിൽ മാലയും കമ്മലും ഊരിമാറ്റി നൽകി. അവർ ഇത് ബാ​ഗിൽ സൂക്ഷിച്ചു. ബാ​ഗ് കുറച്ചു നേരം സ്കാനിങ് മുറിയുടെ പുറത്തു വച്ച ശേഷമാണ് പ്രവർത്തകർ പുറത്തേക്ക് പോയത്.

ആശുപത്രിയിൽ നിന്നു ഇറങ്ങിയ ശേഷം മാലയും കമ്മലും തിരഞ്ഞപ്പോൾ ബാ​ഗിൽ നിന്നു കാണാതായതായി മനസിലായി. വാച്ച് മാത്രമാണ് ബാ​ഗിലുണ്ടായിരുന്നത്. ആശുപത്രിയിൽ വച്ച് മാലയും കമ്മലും മോഷണം പോയിരിക്കാനാണ് സാധ്യതയെന്നു അരിത പറയുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി കായംകുളത്ത് അരിത മത്സരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT