തിരുവനന്തപുരം: തിരുവനന്തപുരം ചാലയില്‍ വന്‍ സ്വര്‍ണ്ണക്കവര്‍ച്ച. വൈഷ്ണവി ജ്വല്ലറി ഉടമയില്‍ നിന്നും രണ്ടു കിലോ സ്വര്‍ണം കവര്‍ന്നു. കട അടച്ച് വീട്ടിലേക്ക് പോകുന്നതിനിടെ ബുള്ളറ്റിലെത്തിയ രണ്ടംഗ സംഘമാണ് സ്വര്‍ണം കവര്‍ന്നതെന്ന് വ്യാപാരി പറയുന്നു.
ചാല മരക്കട റോഡില്‍ വെച്ചാണ് കവര്‍ച്ച നടന്നത്. കവര്‍ച്ചാസംഘം പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ജ്വല്ലറി ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍, സംഭവത്തില്‍ ഫോര്‍ട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates