Today's Rashi Phalam November 13| കുടുംബ സ്വത്ത് കിട്ടാൻ അനുകൂല സാഹചര്യം, വാഹന മോഹം സഫലമാകും

ഇന്നത്തെ നക്ഷത്രഫലം – 13-11-2026
Daily Horoscope
Daily Horoscope
Updated on: 
1 min read

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

തൊഴിൽപരമായ പുതിയ കരാറുകളിൽ ഏർപ്പെടാൻ അവസരമുണ്ടാകും. കുടുംബത്തിൽ സന്തോഷകരമായ തീരുമാനങ്ങളുണ്ടാകും. സാമ്പത്തിക ഇടപാടുകളിൽ നേട്ടം പ്രതീക്ഷിക്കാം.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

വ്യാപാരരംഗത്ത് വിപുലീകരണത്തിനുള്ള ശ്രമങ്ങൾ വിജയിക്കും. മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ കൂടുതൽ അടുപ്പം അനുഭവപ്പെടും.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

വിദേശത്ത് ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല വിവരം ലഭിക്കും. പുതിയ സൗഹൃദങ്ങൾ തൊഴിൽപരമായ നേട്ടങ്ങൾക്ക് വഴിയൊരുക്കും. ഭൂമി സംബന്ധമായ ഇടപാടുകളിൽ ശ്രദ്ധ വേണം.

കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)

കുടുംബസ്വത്തിൽ അവകാശപ്പെട്ട വിഹിതം ലഭിക്കുന്നതിന് അനുകൂല സാഹചര്യമുണ്ടാകും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. യാത്രകളിൽ ജാഗ്രത പുലർത്തണം.

Daily Horoscope
രാമായണത്തിലെ കോവിദാര വൃക്ഷം, അയോധ്യയുടെ പതാകയിലെ ചുവന്ന മന്ദാരം; സവിശേഷത എന്ത്?, കേരളത്തിൽ എവിടെയൊക്കെ കാണാം?

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

കലാ-സാഹിത്യ രംഗത്തുള്ളവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. വിവാഹജീവിതത്തിലെ അസ്വാരസ്യങ്ങൾ പരിഹരിക്കപ്പെടും. സാമ്പത്തികമായി നേട്ടം നൽകുന്ന തീരുമാനങ്ങളെടുക്കും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

തൊഴിൽമാറ്റത്തിന് ശ്രമിക്കുന്നവർക്ക് പ്രതീക്ഷ നൽകുന്ന അറിയിപ്പുണ്ടാകും. മക്കളുടെ ഭാവിയെ ക്കുറിച്ചുള്ള ആസൂത്രണങ്ങൾ മുന്നോട്ടുപോകും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 1/4)

പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അനുകൂല സാഹചര്യമുണ്ടാകും. ബന്ധുക്കളിൽ നിന്ന് വിവാഹ കാര്യങ്ങളിൽ സഹായം ലഭിക്കും. സാമ്പത്തികമായി കുടിശ്ശികകൾ തിരിച്ചുകിട്ടും.

വൃശ്ചികക്കൂറ് (വിശാഖം 3/4, അനിഴം, തൃക്കേട്ട)

വിദേശയാത്രയ്ക്കുള്ള നടപടികൾക്ക് പുരോഗതിയുണ്ടാകും. തൊഴിൽരംഗത്ത് സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. വാഹനമോ വസ്തുവകകളോ വാങ്ങുന്നതിനുള്ള ആലോചനകൾ സഫലമാകും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ഉന്നതവിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവർക്ക് അനുകൂലമായ മറുപടി ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ നിലനിന്നിരുന്ന തടസ്സങ്ങൾ മാറും. കുടുംബത്തിൽ ഉത്തരവാദിത്വങ്ങൾ വർധിക്കും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ഔദ്യോഗിക രംഗത്ത് പ്രധാനപ്പെട്ട ചുമതലകൾ ലഭിക്കും. ദൂരദേശത്തുള്ളവരുമായി പുതിയ വ്യാപാര ബന്ധങ്ങൾ സ്ഥാപിക്കും. വീടുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ബിസിനസ് രംഗത്ത് പുതിയ ഉപഭോക്താക്കളെ ല ഭിക്കും. വിവാഹിതരാകാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം വരും. സുഹൃത്തുക്കളുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ വിജയിക്കും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

തൊഴിൽപരമായ അംഗീകാരവും സാമ്പത്തിക പുരോഗതിയും പ്രതീക്ഷിക്കാം. കുടുംബാംഗങ്ങളുടെ പിന്തുണയോടെ വീട് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിക്കും. പഴയ സുഹൃത്തുക്കളെ കാണും.

Daily Horoscope
കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് അമിതമായി ചിന്തിക്കുന്നത് അവസാനിപ്പിക്കുക, ക്ഷമ കാണിക്കുക
Summary

Daily Horoscope Today's Rashi Phalam November 13

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER