Kerala

അടിവസ്ത്രത്തിലും സോക്‌സിലും ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം; തിരുവനന്തപുരം വിമാനത്താവളത്തില്‍ രണ്ടുപേര്‍ പിടിയില്‍

ബുധനാഴ്ച രാവിലെ കൊളംബോയില്‍ നിന്നെത്തിയ ശ്രീലങ്കന്‍ എയര്‍വേയ്‌സ് വിമാനം, ഷാര്‍ജയില്‍നിന്നെത്തിയ ഇന്‍ഡിഗോ വിമാനം എന്നിവയിലെത്തിയ യാത്രക്കാരാണിവര്‍.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 35 ലക്ഷം രൂപയുടെ സ്വര്‍ണവുമായി രണ്ട് യാത്രക്കാര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍. സോക്‌സിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച നിലയിലാണ് ഇവരില്‍ നിന്ന് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്.

ബുധനാഴ്ച രാവിലെ കൊളംബോയില്‍ നിന്നെത്തിയ ശ്രീലങ്കന്‍ എയര്‍വേയ്‌സ് വിമാനം, ഷാര്‍ജയില്‍നിന്നെത്തിയ ഇന്‍ഡിഗോ വിമാനം എന്നിവയിലെത്തിയ യാത്രക്കാരാണിവര്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ശ്രീലങ്കയില്‍ നിന്നെത്തിയ വിമാന യാത്രക്കാരന്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കടത്തിയത്. 20.12 ലക്ഷം രൂപയുടെ 320 ഗ്രാം തൂക്കമുളള ബിസ്‌കറ്റുകളാണ് ഇയാളില്‍നിന്ന് പിടികൂടിയത്.ഷാര്‍ജയില്‍നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരന്‍ ധരിച്ചിരുന്ന സോക്‌സിനുളളിലാണ് സ്വര്‍ണം കടത്തിയത്. കറുത്തപേപ്പര്‍ ഉപയോഗിച്ച് പൊതിഞ്ഞ നിലയിയാണ് രണ്ട് സോക്‌സിനുളളിലും സ്വര്‍ണ്ണം ഒളിപ്പിച്ചിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊളംബിയയെ നടുക്കി വന്‍ ഭൂചലനം; 79 മരണം; അടിയന്തരാവസ്ഥ

'പരാതി നല്‍കിയത് വെള്ളരി പ്രാവുകള്‍, കൊടും ഭീകരന്‍ ടിജി മോഹന്‍ദാസിന് ജാമ്യം'; കുറിപ്പുമായി കെ സുരേന്ദ്രന്‍

രാഹുലിനൊപ്പമുള്ള യുവതിയും കുഞ്ഞും ആരാണ്?; അറിയാന്‍ താത്പര്യമുണ്ടെന്ന് കേന്ദ്രമന്ത്രി

ജെന്‍സിയെ പഠിക്കാന്‍ സംഘപരിവാര്‍; ബിജെപി ഉള്‍പ്പെടെ 32 സംഘടനകളുടെ യോഗം 19 മുതല്‍

'അപ്പോ കുട്ടിയ്ക്ക് ചിരിക്കാന്‍ അറിയാം; സര്‍ക്കാര്‍ ജോലി തരപ്പെടുത്താനുള്ള തത്രപ്പാട്'; മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം