വിദേശപാഴ്‌സല്‍ വഴി കടത്തിയ സ്വര്‍ണം/ ടിവി ദൃശ്യം 
Kerala

വിദേശ പാഴ്‌സല്‍ വഴിയുള്ള സ്വര്‍ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

സ്വര്‍ണക്കടത്തു സംഘത്തിലെ പ്രധാനിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദുബായില്‍ നിന്ന് വിദേശ പാഴ്‌സല്‍ വഴിയുള്ള സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കൊച്ചിന്‍ ഫോറിന്‍ പോസ്റ്റ് ഓഫീസിലെ സൂപ്രണ്ട് അശുതോഷ് ആണ് അറസ്റ്റിലായത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ( ഡിആര്‍ഐ) ആണ് ഇയാളെ പിടികൂടിയത്. 

സ്വര്‍ണക്കടത്തു സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. വിദേശപാഴ്‌സല്‍ വഴി സംസ്ഥാനത്തേക്കുള്ള സ്വര്‍ണക്കടത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്ന് ഡിആര്‍ഐക്ക് വിവരം ലഭിച്ചിരുന്നു. 

ദുബായില്‍ നിന്ന് വിദേശപാഴ്‌സല്‍ വഴി കടത്താന്‍ ശ്രമിച്ച മൂന്നര കോടിയുടെ സ്വര്‍ണം അടുത്തിടെ പിടികൂടിയിരുന്നു. കോഴിക്കോട് സബ് പോസ്റ്റ് ഓഫീസില്‍ സ്വര്‍ണം അടങ്ങിയ പാഴ്‌സല്‍ കൈപ്പറ്റാനെത്തിയ സ്ത്രീ ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു. 

തേപ്പുപെട്ടി, അടുക്കളയിലേക്കുള്ള പാത്രങ്ങള്‍ തുടങ്ങിയവയുടെ ഉള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ദുപായില്‍ നിന്നും കൊച്ചിയിലെ ഫോറിന്‍ പോസ്റ്റ് ഓഫീസിലെത്തിയ പാഴ്‌സല്‍ ഇവിടെ നിന്നും ക്ലിയറന്‍സ് നല്‍കിയ ശേഷം കോഴിക്കോട്ടേക്ക് അയക്കുകയായിരുന്നു. 

അറസ്റ്റിലായ സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ ഷിഹാബില്‍ നിന്നാണ് കൂട്ടാളിയായ കസ്റ്റംസ് ഉദ്യോഗസ്ഥനെക്കുറിച്ച് വിവരം ലഭിച്ചത്. ഫോറിന്‍ പോസ്റ്റ് ഓഫീസിലെത്തുന്ന വിദേശ പാഴ്‌സലുകള്‍ക്ക് ക്ലിയറന്‍സ് നല്‍കിയിരുന്നത് അറസ്റ്റിലായ അശുതോഷാണ്. 

വിദേശത്തു നിന്നും സ്വര്‍ണം അടങ്ങിയ പാഴ്‌സലുകളുടെ വിവരം സംഘം അശുതോഷിന് കൈമാറും. ഇത് മറ്റ് ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതെ  ക്ലിയറന്‍സ് നല്‍കി സുരക്ഷിതമായി അയക്കേണ്ട ഉത്തരവാദിത്തമായിരുന്നു അശുതോഷിനെ സ്വര്‍ണക്കടത്തുസംഘം ഏല്‍പ്പിച്ചിരുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT