വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി തൂവി മോഷണത്തില്‍ അയല്‍വാസി നിമിഷങ്ങള്‍ക്കുള്ളില്‍ പിടിയില്‍ കേരള പൊലീസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
Kerala

തുമ്പായത് പിന്‍വാതിലിനരികില്‍ നിന്ന് കിട്ടിയ പൊതി; വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി തൂവി മോഷണത്തില്‍ അയല്‍വാസി നിമിഷങ്ങള്‍ക്കുള്ളില്‍ പിടിയില്‍, സംഭവം ഇങ്ങനെ

വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി തേച്ച് കഴുത്തിലുണ്ടായിരുന്ന മൂന്നര പവന്റെ മാല കവര്‍ന്ന അയല്‍വാസിയായ യുവാവിനെ ഒരു മണിക്കൂറിനുള്ളില്‍ പിടികൂടി അയിരൂര്‍ പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി തേച്ച് കഴുത്തിലുണ്ടായിരുന്ന മൂന്നര പവന്റെ മാല കവര്‍ന്ന അയല്‍വാസിയായ യുവാവിനെ ഒരു മണിക്കൂറിനുള്ളില്‍ പിടികൂടി അയിരൂര്‍ പൊലീസ്. സംഭവസമയത്ത് വീടിന്റെ പരിസരത്തുകൂടി യുവാവ് സംശയാസ്പദമായി പോകുന്നതു കണ്ടതായി നാട്ടുകാര്‍ പറഞ്ഞതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. അന്വേഷണത്തില്‍ വീടിന്റെ പിന്‍വാതിലിനരികിലായി മോഷ്ടാവ് ഉപയോഗിച്ച മുളകുപൊടിയുടെ ബാക്കി ഒരു പത്രക്കടലാസില്‍ പൊതിഞ്ഞ നിലയില്‍ പൊലീസിന് കിട്ടി. സംശയം തോന്നിയ യുവാവിന്റെ വീട് പരിശോധിച്ചപ്പോള്‍ മുളകുപൊടി പൊതിയാനായി ഉപയോഗിച്ച പത്രക്കടലാസിന്റെ ബാക്കി ഭാഗം പൊലീസ് കണ്ടെത്തുകയായിരുന്നു. പ്രതിയെ സമീപപ്രദേശത്തുനിന്ന് പൊലീസ് പിടികൂടി. പ്രതിയുടെ ആഡംബര ബൈക്കില്‍ ഒളിപ്പിച്ചിരുന്ന മാലയും പൊലീസ് കണ്ടെത്തി.

കഴിഞ്ഞ ദിവസമാണ് വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി തേച്ച് കഴുത്തിലുണ്ടായിരുന്ന മൂന്നര പവന്റെ മാല കവര്‍ന്നത്. തുറന്നു കിടന്ന വീടിന്റെ പിന്‍വാതിലിലൂടെ പ്രതി വീട്ടിനകത്തു കടന്ന് കിടപ്പുമുറിയിലായിരുന്ന വീട്ടമ്മയെ പിന്നില്‍ നിന്ന് കണ്ണുപൊത്തി. കൈ തട്ടിമാറ്റി തിരിഞ്ഞു നോക്കിയ വീട്ടമ്മ തോര്‍ത്തുകൊണ്ട് മറച്ച മുഖം ആണ് കണ്ടത്. അപ്പോഴേക്കും പ്രതി കയ്യില്‍ കരുതിയിരുന്ന മുളകുപൊടി വീട്ടമ്മയുടെ കണ്ണിലേക്ക് വിതറി അവരുടെ കഴുത്തില്‍ ഉണ്ടായിരുന്ന മൂന്നര പവന്‍ വരുന്ന സ്വര്‍ണമാല പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അയിരൂര്‍ പൊലീസ് എത്തി വീടും പരിസരവും പരിശോധിച്ചു. അതിനിടെ സംഭവസമയത്ത് വീടിന്റെ പരിസരത്തുകൂടി അയല്‍വാസിയായ യുവാവ് സംശയാസ്പദമായി പോകുന്നതു കണ്ടതായി നാട്ടുകാര്‍ പറഞ്ഞതാണ് കേസില്‍ വഴിത്തിരിവായത്. പൊലീസില്‍ പരാതിപ്പെട്ട് ഒരു മണിക്കൂറിനുള്ളിലാണ് അയിരൂര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ശ്യാം എം ജിയുടെ നേതൃത്വത്തില്‍ എ എസ് ഐ ശിര്‍ജു എസ് എഫ്, എ എസ് ഐ ശ്രീജന്‍ ജെ പ്രകാശ്, സി പി ഓമാരായ വിഷ്ണു ജി, ബിനു ശ്രീദേവി, വരുണ്‍ ഐവി, ഷൈന്‍ യുജി, മണിലാല്‍ ആര്‍ എന്നിവരടങ്ങിയ അന്വേഷണസംഘം പ്രതിയെ പിടികൂടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT