ടെലിവിഷൻ ദൃശ്യം 
Kerala

പെയിന്റടിച്ച് കടത്താൻ ശ്രമം; പിടിച്ചെടുത്തത് 23 ലക്ഷം വിലമതിക്കുന്ന സ്വർണം; യുവതി കസ്റ്റഡിയിൽ

ഷാർജയിൽ നിന്നാണ് ഇവർ നെടുമ്പാശേരിയിൽ വന്നിറങ്ങിയത്. ഇവരിൽ നിന്നു 437.35 ​ഗ്രാം സ്വർണമാണ് കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വർണം പെയിന്റടിച്ച് കടത്താൻ ശ്രമിച്ച യുവതി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. ചെന്നൈ സ്വദേശിയായ യുവതിയിൽ നിന്നാണ് സ്വർണം പിടിച്ചത്. ഏതാണ്ട് 23 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് ഇവർ കടത്താൻ ശ്രമിച്ചത്.

ഷാർജയിൽ നിന്നാണ് ഇവർ നെടുമ്പാശേരിയിൽ വന്നിറങ്ങിയത്. ഇവരിൽ നിന്നു 437.35 ​ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. യുവതിയെ കസ്റ്റഡിയിൽ എടുത്തു. 

എയർ അറേബ്യ വിമാനത്തിലാണ് ഇവർ ഷാർജയിൽ നിന്നു വന്നത്. പിന്നാലെ ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം പെയിന്റടിച്ച നലിയിൽ പിടിച്ചെടുത്തത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

SCROLL FOR NEXT