പെട്ടി ഓട്ടോറിക്ഷയും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ചു ടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
Kerala

നിയന്ത്രണം വിട്ട് പെട്ടി ഓട്ടോറിക്ഷ കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചുകയറി; യുവാവ് മരിച്ചു

പോത്തന്‍കോട് സ്വദേശി മുഹമ്മദ് ഷിജിന്‍ (24) ആണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പെട്ടി ഓട്ടോറിക്ഷ കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച് യുവാവ് മരിച്ചു. പെട്ടി ഓട്ടോയിലെ യാത്രക്കാരനായിരുന്ന പോത്തന്‍കോട് സ്വദേശി മുഹമ്മദ് ഷിജിന്‍ (24) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നരയോടെ പാറശ്ശാല പ്ലാമൂട്ടുക്കടക്ക് സമീപം കാക്കവിളയിലാണ് അപകടം.

കടകുളം ഭാഗത്ത് നിന്ന് പ്ലാമൂട്ടുക്കടയിലേക്ക് പോവുകയായിരുന്ന പെട്ടി ഓട്ടോ അമിതവേഗത്തിലായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട് ബസിന്‍റെ മുന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പെട്ടി ഓട്ടോ അമിതവേഗതയില്‍ വരുന്നത് ശ്രദ്ധയില്‍വെട്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ പെട്ടന്ന് ബസ് വെട്ടിത്തിരിച്ച് സമീപത്തെ വീടിന്‍റെ മതിലില്‍ ഇടിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അപകടത്തില്‍ പെട്ടി ഓട്ടോ പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മുഹമ്മദ് ഷിജിന്‍ മരണപ്പെട്ടു. സഹയാത്രികനായ സുഹൈല്‍ (29) ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

'എന്റെ അടിപ്പാവാടയും നോക്കി നടക്കുന്നത് ഭാര്യയറിഞ്ഞാല്‍ മോശമല്ലേ?'; കമന്റിട്ടവന്റെ വായടപ്പിച്ച് ബിന്നി

SCROLL FOR NEXT