പ്രതീകാത്മക ചിത്രം 
Kerala

കൊച്ചി നഗരത്തില്‍ വീണ്ടും ഗുണ്ടാ ആക്രമണം; മധ്യവയസ്‌കന്റെ തലയ്ക്കടിച്ച് വീഴ്ത്തി;  'പൊക്കന്‍ വിപിന്‍' അറസ്റ്റില്‍

ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ഗ്രാഫിന് നേരെയാണ് ആക്രമണം ഉണ്ടായത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി നഗരത്തില്‍ വീണ്ടും ഗുണ്ടാ ആക്രമണം. മധ്യവയ്‌സ്‌കനെ തലയ്ക്ക് അടിച്ചുവീഴ്ത്തി. പൊക്കന്‍ വിപിന്‍ എന്നറിയപ്പെടുന്ന ബിപീഷാണ് ആക്രമണം നടത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ഗ്രാഫിന് നേരെയാണ് ആക്രമണം ഉണ്ടായത്.

ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ബിപിഷും ഗ്രാഫിന്‍ എന്ന ഫോര്‍ട്ട്‌കൊച്ചി സ്വദേശിയും നേരത്തെ സുഹൃത്തുക്കളായിരുന്നു. അടുത്തിടെ സാമ്പത്തിക പ്രശ്‌നങ്ങളെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇന്നലെ ടൗണ്‍ഹാളിന് സമീപം പരമാര ജങ്ഷന് സമീപത്തുവച്ച് ഇവര്‍ തമ്മില്‍ കണ്ടുമുട്ടിയപ്പോഴാണ് ആക്രമണം ഉണ്ടായത്.

ഇരുമ്പ് പൈപ്പുകൊണ്ട് ബിപീഷ് ഗ്രാഫിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. അടിയേറ്റ് നിലത്തുവീണ ഇയാളെ ബിപീഷ് തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് അവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആശുപത്രി അധികൃതരില്‍ നിന്ന് വിവരം ലഭിച്ച നോര്‍ത്ത് പൊലീസ് ബിപീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

കര്‍ഷകര്‍ക്ക് ആശ്വാസവുമായി വിജയ്; സഹകരണ ബാങ്കുകളിലെ വായ്പ എഴുതിത്തള്ളി

'ചിക്കൻ കഴുകി ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമല്ല', ഫുഡ് സേഫ്റ്റ് ഓഫീസറുടെ വിഡിയോ വൈറൽ

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

SCROLL FOR NEXT