ഇടമലക്കുടി ഗ്രാമപഞ്ചായത്ത്  
Kerala

കടുത്ത സാമ്പത്തിക പ്രതിസന്ധി; ഏക ഗോത്രവര്‍ഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിക്ക് സര്‍ക്കാര്‍ 60 ലക്ഷം അനുവദിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തിരുവനതപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിലെ ഏക ഗോത്രവര്‍ഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിക്ക് പ്രത്യേക ധനസഹായമായി 60 ലക്ഷം രൂപ അനുവദിച്ചു. പഞ്ചായത്തിലെ ജീവനക്കാരുടെ ശമ്പളം, ജനപ്രതിനിധികളുടെ ഓണറേറിയം, ദൈനംദിന ഭരണച്ചെലവുകള്‍ എന്നിവയ്ക്കായി ഈ തുക വിനിയോഗിക്കാം. പഞ്ചായത്തിന്റെ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളും വിദൂരതയും ജീവനക്കാര്‍ നേരിടുന്ന പ്രയാസങ്ങളും കണക്കിലെടുത്താണ് സര്‍ക്കാര്‍ സഹായം അനുവദിച്ചത്.

പഞ്ചായത്തിന്റെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടുകൊണ്ടു പോകാനും അവശ്യസേവനങ്ങള്‍ മുടക്കമില്ലാതെ ഉറപ്പാക്കാനും ഈ സഹായം ഉപകരിക്കും. വിദൂര ഗോത്രമേഖലകള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുമുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കുറച്ചുദിവസങ്ങള്‍ക്കുമുമ്പാണ് ശമ്പളം നല്‍കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടി പഞ്ചായത്ത് അടച്ചുപൂട്ടിയത്. ആറുമാസമായി ജീവനക്കാര്‍ക്ക് ശമ്പളവും ജനപ്രതിനിധികള്‍ക്ക് ഓണറേറിയവും ലഭിക്കാഞ്ഞതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു പഞ്ചായത്ത്. ഇടമലക്കുടിയിലെ 26 ആദിവാസി ഉന്നതികളാണ് പഞ്ചായത്തിന്റെ പരിധിയിലുള്ളത്. മൂന്നാര്‍ പഞ്ചായത്തിന്റെ ഒരു വാര്‍ഡ് മാത്രമായിരുന്ന ഇടമലക്കുടി 2010 ലാണ് പഞ്ചായത്തായി മാറിയത്. സാധാരണ ഗ്രാമപഞ്ചായത്തുകളെ അപേക്ഷിച്ച് ഇടമലക്കുടിയില്‍ തനത് വരുമാന സ്രോതസ്സുകള്‍ പരിമിതമാണ്. നികുതി വരുമാനമോ മറ്റ് വാണിജ്യ പ്രവര്‍ത്തനങ്ങളോ കുറവായതിനാല്‍ സര്‍ക്കാര്‍ സഹായത്തെ ആശ്രയിച്ചാണ് പഞ്ചായത്തിന്റെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നത്.

Severe financial crisis: Government allocates 60 lakhs to Edamalakudy, the only tribal Grama Panchayat.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കെ സുധാകരനോട് വിദേശത്തു നിന്ന് മടങ്ങാന്‍ നിര്‍ദേശം; എല്ലാ എംപിമാരും ഡല്‍ഹിയില്‍ എത്തണം'

ജീവിതം മോഡേൺ ആകാം, പക്ഷെ അടുക്കളയിൽ ഇവ ഒരിക്കലും കാലിയാക്കരുത്

കേരളത്തില്‍ മൂന്ന് ദിവസം തുടര്‍ച്ചയായി പ്രവര്‍ത്തിക്കില്ല; അറിയാം ഡിസംബറിലെ ബാങ്ക് അവധികള്‍

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി; രാഷ്ട്രപതി മിസോറാമിലേക്ക് മടങ്ങി

'ക്ഷേത്രങ്ങളിലും മത ട്രസ്റ്റുകളിലും വരെ പോയി! 28 ദിവസത്തെ റോഡ് ട്രിപ്പ്'; 'ഹനുമാൻ അംശ്' ബ്ലോക്ബസ്റ്ററായി മാറിയത് ഇങ്ങനെ